---
title: "എണ്ണവില പിടിച്ചുനിർത്താൻ ട്രംപിന്റെ തന്ത്രപരമായ നീക്കം; ഇറാനിൽ നിന്നുള്ള ഇന്ധനത്തിന് 30 ദിവസത്തെ അനുമതി"
english_title: "30-day ban on fuel from Iran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348867/30-day-ban-on-fuel-from-iran"
published_at: "2026-03-21T09:32:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be188e513aa_2.jpg"
keywords: []
---

# എണ്ണവില പിടിച്ചുനിർത്താൻ ട്രംപിന്റെ തന്ത്രപരമായ നീക്കം; ഇറാനിൽ നിന്നുള്ള ഇന്ധനത്തിന് 30 ദിവസത്തെ അനുമതി

> **Lead Summary:** **വാഷിങ്ടൺ:[ **ആഗോള വിപണിയിലെ എണ്ണവില വർദ്ധനവ് പിടിച്ചുനിർത്താനും വിതരണത്തിലെ കുറവ് പരിഹരിക്കാനുമായി ഇറാനുമേലുള്ള ഉപരോധത്തിൽ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക നിർണ്ണായക നീക്കം നടത്തി.

## Article Content

**വാഷിങ്ടൺ:[ **ആഗോള വിപണിയിലെ എണ്ണവില വർദ്ധനവ് പിടിച്ചുനിർത്താനും വിതരണത്തിലെ കുറവ് പരിഹരിക്കാനുമായി ഇറാനുമേലുള്ള ഉപരോധത്തിൽ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക നിർണ്ണായക നീക്കം നടത്തി.

ഇറാനിൽ നിന്നുള്ള അസംസ്കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും കൈമാറുന്നതിനും വിൽക്കുന്നതിനും 30 ദിവസത്തെ താൽക്കാലിക അനുമതി നൽകിക്കൊണ്ടുള്ള യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

നിലവിൽ കടലിൽ കുടുങ്ങിക്കിടക്കുന്നതോ ലോഡ് ചെയ്തതോ ആയ ഇറാന്റെ എണ്ണ ശേഖരം വിപണിയിലെത്തിക്കാൻ ഈ നീക്കം വഴി സാധിക്കും. യുദ്ധത്തെത്തുടർന്ന് ആഗോള എണ്ണവിപണി നേരിടുന്ന കടുത്ത പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം ഈ തീരുമാനമെടുത്തത്.

ഇറാന്റെ മേൽ കടുത്ത രാഷ്ട്രീയ നിയന്ത്രണങ്ങൾ തുടരുമ്പോഴും, സ്വന്തം രാജ്യത്തെ ഇന്ധനവില വർദ്ധനവും ആഗോള സാമ്പത്തിക സ്ഥിതിയും കണക്കിലെടുത്താണ് അമേരിക്കയുടെ ഈ നയതന്ത്രപരമായ ചുവടുമാറ്റം.

30 ദിവസത്തേക്ക് ഇറാനിൽ നിന്നുള്ള എണ്ണ വിപണിയിൽ എത്തുന്നതോടെ വിതരണ ശൃംഖലയിലെ വിടവ് നികത്താൻ കഴിയുമെന്നും ഇത് വില കുറയ്ക്കാൻ സഹായിക്കുമെന്നുമാണ് യുഎസ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

എണ്ണക്ഷാമം പരിഹരിക്കാനുള്ള ഈ നടപടി ഒരു താൽക്കാലിക സംവിധാനം മാത്രമാണെന്നും പ്രതിസന്ധി ഘട്ടം തരണം ചെയ്യാനാണ് ഈ ഇളവ് അനുവദിച്ചതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിപണിയിൽ എണ്ണയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിലൂടെ സാധാരണക്കാർക്ക് ആശ്വാസം പകരുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348867/30-day-ban-on-fuel-from-iran)