---
title: "'ഒരു സഖാവ് എന്നല്ല ഒരു മനുഷ്യന് ചേരാത്ത വഞ്ചനയാണ് ജി സുധാകരൻ കാണിച്ചത് ' - പിണറായി വിജയൻ"
english_title: "'GSudhakaran showed a betrayal that is not befitting a comrade but a human being' - Pinarayi Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348853/gsudhakaran-showed-a-betrayal-that-is-not-befitting-a-comrade-but-a-human-being-pinarayi-vijayan"
published_at: "2026-03-21T07:50:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be006c732bf_cm.jpg"
keywords: []
---

# 'ഒരു സഖാവ് എന്നല്ല ഒരു മനുഷ്യന് ചേരാത്ത വഞ്ചനയാണ് ജി സുധാകരൻ കാണിച്ചത് ' - പിണറായി വിജയൻ

> **Lead Summary:** **ആലപ്പുഴ: ** ഒരു സഖാവ് എന്നല്ല ഒരു മനുഷ്യന് ചേരാത്ത വഞ്ചനയാണ് ജി സുധാകരൻ കാണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഞങ്ങളുടെ പ്രധാനപ്പെട്ട സഖാവായിരുന്നുവെന്നും മറ്റൊരു കൂട്ടരുമായി ചേരുമെന്ന് ചിന്തിക്കാൻ പറ്റുന്ന കാര്യമല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ആലപ്പുഴ: ** ഒരു സഖാവ് എന്നല്ല ഒരു മനുഷ്യന് ചേരാത്ത വഞ്ചനയാണ് ജി സുധാകരൻ കാണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഞങ്ങളുടെ പ്രധാനപ്പെട്ട സഖാവായിരുന്നുവെന്നും മറ്റൊരു കൂട്ടരുമായി ചേരുമെന്ന് ചിന്തിക്കാൻ പറ്റുന്ന കാര്യമല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന് ഒരു വ്യതിയാനം വരുന്നുവെന്നു തോന്നിയപ്പോൾ വിളിച്ചിരുന്നു, ഫോൺ എൻഗേജ്ഡ് ആയിരുന്നു. രണ്ടാമതു വിളിച്ചപ്പോൾ ബെല്ലടിച്ചെങ്കിലും എടുത്തില്ല. മൂന്നാംതവണ വിളിച്ചപ്പോഴും എടുത്തില്ല. അപ്പോൾ മനഃപൂർവം എടുക്കാതിരിക്കുന്നതാണെന്നു മനസ്സിലായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴ ജില്ലാ സെക്രട്ടറിയടക്കമുള്ള ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ സുധാകരനെ കാണാൻപോയപ്പോൾ മുഖ്യമന്ത്രി വിളിച്ചകാര്യം ജില്ലാ സെക്രട്ടറി ആർ നാസർ ഓർമ്മിപ്പിച്ചപ്പോൾത്തന്നെ വിളിച്ചിട്ടില്ലെന്നു സുധാകരൻ പറഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കി.

എങ്കിൽ, ഇപ്പോൾ വിളിച്ചുതരാമെന്ന് സെക്രട്ടറി പറഞ്ഞപ്പോൾ വേണ്ടാ, താൻ വിളിച്ചോളാമെന്നു പറഞ്ഞു. താൻ അദ്ദേഹത്തോടു സംസാരിച്ചാൽ എന്തെങ്കിലും മാറ്റം വരുമെന്ന് അർഥമില്ലയെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. സുധാകരൻ കാലേക്കൂട്ടി തീരുമാനിച്ചതാണ് നടപ്പാക്കിയത്. ഞങ്ങൾക്കത് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇങ്ങനെ പോകുന്നവർക്കെല്ലാം ഒറ്റ ലക്ഷ്യമേയുള്ളൂ. അത് സ്ഥാനാർഥിയാകണമെന്നാണെന്നും വർഗവഞ്ചനയാണ് ഇവർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348853/gsudhakaran-showed-a-betrayal-that-is-not-befitting-a-comrade-but-a-human-being-pinarayi-vijayan)