---
title: "ജി സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കുന്നത് യുഡിഎഫ് പിന്തുണയോടെ; നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും"
english_title: "Independent candidate Gsudhakaran is the first to confirm that UDF has support in Ambalappuzha."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348843/independent-candidate-gsudhakaran-is-the-first-to-confirm-that-udf-has-support-in-ambalappuzha"
published_at: "2026-03-20T22:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd7b1cc8a37_sudhakaran.jpg"
keywords: []
---

# ജി സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കുന്നത് യുഡിഎഫ് പിന്തുണയോടെ; നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

> **Lead Summary:** ** **അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണ ഉണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ. നാളെ പത്രിക സമർപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് യുഡിഎഫ് സ്വതന്ത്രൻ എന്ന് ജി സുധാകരൻ വ്യക്തമാക്കുന്നത്.

## Article Content

** **അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണ ഉണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ. നാളെ പത്രിക സമർപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് യുഡിഎഫ് സ്വതന്ത്രൻ എന്ന് ജി സുധാകരൻ വ്യക്തമാക്കുന്നത്.

നാളെ ഉച്ചയ്ക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം തീരദേശം വഴി റോഡ് ഷോ നടത്തുമെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജി സുധാകരന് കോൺഗ്രസ് പ്രാദേശിക നേതൃത്വം വീട്ടിലെത്തി ഔദ്യോഗിക പിന്തുണ അറിയിച്ചിരുന്നു.

പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന നിലപാട് താൻ തിരുത്തിയിട്ടില്ല. പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിൽ മൂന്നാം ഭരണം വിഫലമാകുമെന്നാണ് നിലപാടെന്നും ജി സുധാകരൻ വാർത്താസമ്മേളനത്തിനിടെ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348843/independent-candidate-gsudhakaran-is-the-first-to-confirm-that-udf-has-support-in-ambalappuzha)