---
title: "സിപിഎം വോട്ടുകൾ ലക്ഷ്യം: പി.കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും"
english_title: "PKSasi will contest from Ottapalam under the palm symbol"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348831/pksasi-will-contest-from-ottapalam-under-the-palm-symbol"
published_at: "2026-03-20T19:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd545a522e5_pk_sasi.jpg"
keywords: []
---

# സിപിഎം വോട്ടുകൾ ലക്ഷ്യം: പി.കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും

> **Lead Summary:** **പാലക്കാട്: ** മുൻ സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് അംഗം പി.കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും. സ്വതന്ത്രനായി മത്സരിക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്.

## Article Content

**പാലക്കാട്: ** മുൻ സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് അംഗം പി.കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും. സ്വതന്ത്രനായി മത്സരിക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്.

എന്നാൽ, കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. സ്വതന്ത്ര ചിഹ്നത്തിൽ പാർട്ടി വോട്ട് കിട്ടില്ലെന്നാണ് എതിർക്കുന്നവർ പറയുന്നത്. പി.കെ ശശിയും കൂടെ ഉള്ളവരും അത് അംഗീകരിച്ചു.

നിലവിൽ മണ്ഡലത്തിൽ സ്ഥാപിച്ചിട്ടുള്ള ഫ്‌ലക്‌സ് ബോർഡുകളിലെല്ലാം യുഡിഎഫ് സ്ഥാനാർഥി എന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ റോഡ് ഷോ ഉണ്ടായിരുന്നു. ബോർഡുകളിലോ റോഡ് ഷോയിലോ ചിഹ്നം പ്രദർശിപ്പിച്ചിരുന്നില്ല. ഇനിയുള്ള പ്രചരണ ബോർഡുകളിൽ ചിഹ്നം ഉണ്ടാവും.

സിപിഎമ്മിനകത്ത് നിന്ന് വോട്ട് സമാഹരിക്കാൻ പി.കെ ശശിക്ക് സാധിക്കുമെന്നും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതോടെ മികച്ച മത്സരം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് യുഡിഎഫ് നേതാക്കളുടെ കണക്കുകൂട്ടൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348831/pksasi-will-contest-from-ottapalam-under-the-palm-symbol)