---
title: "വീട്ടിൽ കാരറ്റ് ഉണ്ടോ? എങ്കിൽ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ കാരറ്റ് സ്വീറ്റ്!"
english_title: "Carrot Sweet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348803/carrot-sweet"
published_at: "2026-03-20T16:12:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd260a3d190_WhatsApp_Image_2026-03-20_at_4.18.14_PM.jpeg"
keywords: []
---

# വീട്ടിൽ കാരറ്റ് ഉണ്ടോ? എങ്കിൽ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ കാരറ്റ് സ്വീറ്റ്!

> **Lead Summary:** കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, അതീവ രുചികരമായ ഒരു വിഭവം വീട്ടിൽ തന്നെ തയ്യാറാക്കിയാലോ? വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ച്, അധികം അധ്വാനമില്ലാതെ ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ് ഈ 'കാരറ്റ് കാൻഡി'. വിരുന്നുകാർ വരുമ്പോഴോ അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ മധുരം കഴിക്കാൻ തോന്നുമ്പോഴോ പെട്ടെന്ന് റെഡിയാക്കാൻ പറ്റുന്ന ഈ റെസിപ്പി എങ്ങനെയെന്നു നോക്കാം.

## Article Content

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, അതീവ രുചികരമായ ഒരു വിഭവം വീട്ടിൽ തന്നെ തയ്യാറാക്കിയാലോ? വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ച്, അധികം അധ്വാനമില്ലാതെ ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ് ഈ 'കാരറ്റ് കാൻഡി'. വിരുന്നുകാർ വരുമ്പോഴോ അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ മധുരം കഴിക്കാൻ തോന്നുമ്പോഴോ പെട്ടെന്ന് റെഡിയാക്കാൻ പറ്റുന്ന ഈ റെസിപ്പി എങ്ങനെയെന്നു നോക്കാം.

**ആവശ്യമായ ചേരുവകൾ:**

കാരറ്റ് - 2 എണ്ണം

കോൺഫ്ലവർ - 1/2 കപ്പ്

പഞ്ചസാര - 1 കപ്പ്

നെയ്യ് - ആവശ്യത്തിന്

ഏലയ്ക്കാപ്പൊടി - ഒരു നുള്ള്

നാരങ്ങാനീര് - 1 ടീസ്പൂൺ

**തയ്യാറാക്കുന്ന വിധം:**

ആദ്യമായി കാരറ്റ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് നന്നായി പുഴുങ്ങിയെടുക്കുക. വെന്ത കാരറ്റ് മിക്സിയിൽ അല്പം വെള്ളം ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കണം. ഈ മിശ്രിതത്തിലേക്ക് കോൺഫ്ലവർ ചേർത്ത് കട്ടകളില്ലാതെ നന്നായി യോജിപ്പിക്കുക .

മറ്റൊരു പാനിൽ പഞ്ചസാരയും അല്പം വെള്ളവും ചേർത്ത് സിറപ്പ് തയ്യാറാക്കുക. ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന കാരറ്റ് മിശ്രിതം ചേർത്ത് തുടർച്ചയായി ഇളക്കണം. അല്പം നെയ്യും ഏലയ്ക്കാപ്പൊടിയും നാരങ്ങാനീരും ചേർത്ത് മിശ്രിതം പാനിൽ നിന്ന് വിട്ടു വരുന്ന പാകമാകുന്നത് വരെ വേവിക്കുക . ശേഷം നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്ക് മാറ്റി തണുപ്പിക്കാൻ വയ്ക്കുക. തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് വിളമ്പാവുന്നതാണ് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348803/carrot-sweet)