---
title: "വന്ദേഭാരതിന് നേരെ കല്ലേറ്: പ്രണയനൈരാശ്യം മൂലമെന്ന് പ്രതി; 19-കാരൻ പിടിയിൽ"
english_title: "Stone pelting at Vande Bharat: Accused says it was due to love disappointment; 19-year-old arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348774/stone-pelting-at-vande-bharat-accused-says-it-was-due-to-love-disappointment-19-year-old-arrested"
published_at: "2026-03-20T14:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd0c32de8d1_vandhabharath.jpg"
keywords: []
---

# വന്ദേഭാരതിന് നേരെ കല്ലേറ്: പ്രണയനൈരാശ്യം മൂലമെന്ന് പ്രതി; 19-കാരൻ പിടിയിൽ

> **Lead Summary:** **ആലുവ: **വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ കേസിൽ അങ്കമാലി സ്വദേശിയായ യുവാവിനെ റെയിൽവേ പോലീസ് പിടികൂടി. അങ്കമാലി പാറക്കടവ് പോപ്പുള്ളിവീട്ടിൽ സുജിത് സുരേഷിനെയാണ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആലുവ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**ആലുവ: **വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ കേസിൽ അങ്കമാലി സ്വദേശിയായ യുവാവിനെ റെയിൽവേ പോലീസ് പിടികൂടി. അങ്കമാലി പാറക്കടവ് പോപ്പുള്ളിവീട്ടിൽ സുജിത് സുരേഷിനെയാണ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആലുവ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.

ഏഴിന് രാവിലെ 7.15-ഓടെ നെടുമ്പാശ്ശേരി എയർപോർട്ടിനടുത്ത് അകപ്പറമ്പ് റെയിൽവേ ഗേറ്റിനുസമീപമാണ് വന്ദേഭാരതിനുനേരേ കല്ലേറുണ്ടായത്. പ്രണയനൈരാശ്യം മൂലമാണ് കല്ലെറിഞ്ഞതെന്ന് യുവാവ് പറഞ്ഞതായി പോലീസ് പറഞ്ഞു.

തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരതിനുനേരേ മൂന്നുവട്ടം കല്ലെറിഞ്ഞു. കല്ലേറിൽ ചില്ലുകൾ തകർന്നു. ഇന്ത്യൻ റെയിൽവേ നിയമം 153 പ്രകാരം ജാമ്യമില്ലാ വകുപ്പിലാണ് കേസെടുത്തത്. പ്രതിയുമായി തെളിവെടുപ്പ് നടത്തി.

ആർ.പി.എഫ്. ഡിവിഷണർ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫിന്റെ നേതൃത്യത്തിൽ ആലുവ ഇൻസ്പെക്ടർ എ.പി. വേണു, സബ് ഇൻസ്പെക്ടർ കെ.എസ്. മണികണ്ഠൻ, വി.എ. ജോർജ്, കെ.എസ്. ഷിബു, വി.എസ്. ശരത്, കെ.ടി. ദേവദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348774/stone-pelting-at-vande-bharat-accused-says-it-was-due-to-love-disappointment-19-year-old-arrested)