---
title: " 'ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പതിവില്ല';  കെ കെ ശൈലജ മുഖ്യമന്ത്രിയാവുമോയെന്ന  ചോദ്യത്തിന്  മറുപടിയുമായി പിണറായി വിജയന്‍"
english_title: "Will KK Shailaja become the Chief Minister? Should he be sent to Peravoor? PinarayiVijayan responds"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348762/will-kk-shailaja-become-the-chief-minister-should-he-be-sent-to-peravoor-pinarayivijayan-responds-new-"
published_at: "2026-03-20T13:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd0365dc227_cm.jpg"
keywords: []
---

#  'ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പതിവില്ല';  കെ കെ ശൈലജ മുഖ്യമന്ത്രിയാവുമോയെന്ന  ചോദ്യത്തിന്  മറുപടിയുമായി പിണറായി വിജയന്‍

> **Lead Summary:** തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.കെ. ശൈലജ ടീച്ചർ അടുത്ത മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പതിവ് സി.പി.എമ്മിനോ എൽ.ഡി.എഫിനോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

## Article Content

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.കെ. ശൈലജ ടീച്ചർ അടുത്ത മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പതിവ് സി.പി.എമ്മിനോ എൽ.ഡി.എഫിനോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മട്ടന്നൂരിന് പകരം ശൈലജയെ പേരാവൂരില്‍ മത്സരിപ്പിക്കാനുള്ള തീരുമാനത്തെ കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. കെ കെ ശൈലജ ടീച്ചറെ പേരാവൂരിലേക്ക് മത്സരിക്കാന്‍ അയച്ചത് 'ഒതുക്കല്‍' ആണെന്ന വിമര്‍ശനത്തെ പൂര്‍ണമായും നിഷേധിച്ചായിരുന്നു പിണറായിയുടെ മറുപടി.

ഒന്നാം പിണറായി മന്ത്രിസഭയിലെ ഏറ്റവും കരുത്തുറ്റ സാന്നിധ്യമായിരുന്ന കെ.കെ. ശൈലജയെ രണ്ടാം മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച തീരുമാനമായിരുന്നു. കെ.കെ. ശൈലജയുടെ മാറ്റം ഒരു പ്രത്യേക വ്യക്തിയെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും, മറിച്ച് സി.പി.എം കാലങ്ങളായി പിന്തുടരുന്ന സംഘടനാപരമായ അച്ചടക്കത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ട ഒരു 'പെർഫോമറെ' എന്തുകൊണ്ട് മാറ്റിനിർത്തി എന്ന ചോദ്യത്തിന്, വൈകാരികതയില്ലാത്തതും എന്നാൽ പാർട്ടി നയങ്ങളിൽ ഊന്നിയതുമായ കൃത്യമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348762/will-kk-shailaja-become-the-chief-minister-should-he-be-sent-to-peravoor-pinarayivijayan-responds-new-)