---
title: "ആറ് പ്രസവം ആശുപത്രിയിൽ, ഏഴാമത്തേത് വീട്ടിൽ വെച്ച് നടത്തി, യുവതി മരിച്ചു; ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്"
english_title: "Woman dies after giving birth to seventh child at home; police file case against husband"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348751/woman-dies-after-giving-birth-to-seventh-child-at-home-police-file-case-against-husband-new-"
published_at: "2026-03-20T12:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bcf3136e9f1_police.jpg"
keywords: []
---

# ആറ് പ്രസവം ആശുപത്രിയിൽ, ഏഴാമത്തേത് വീട്ടിൽ വെച്ച് നടത്തി, യുവതി മരിച്ചു; ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്

> **Lead Summary:** **തൃശൂർ: **വീട്ടിൽ വെച്ച് പ്രസവം നടത്തിയതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ് . യുവതിയുടെ കുടുംബം നൽകിയ പരാതിയിലാണ് കേസെടുത്തത്. എടക്കഴിയൂർ സ്വദേശിയായ മുഹ്‌സിനയാണ് പ്രസവത്തെ തുടർന്ന് മരിച്ചത്.

## Article Content

**തൃശൂർ: **വീട്ടിൽ വെച്ച് പ്രസവം നടത്തിയതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ് . യുവതിയുടെ കുടുംബം നൽകിയ പരാതിയിലാണ് കേസെടുത്തത്. എടക്കഴിയൂർ സ്വദേശിയായ മുഹ്‌സിനയാണ് പ്രസവത്തെ തുടർന്ന് മരിച്ചത്.

ജനുവരി ആറിനാണ് വീട്ടിൽവെച്ച് പ്രസവം നടന്നത്. ഇവരുടെ ഏഴാമത്തെ പ്രസവമായിരുന്നു. ഈ പ്രസവം മാത്രമാണ് വീട്ടിൽ വെച്ച് നടത്തിയത് എന്നാണ് ഇതുവരെയുള്ള വിവരം. നേരത്തെ ഇവരുടെ രണ്ട് കുട്ടികൾ മരിച്ചിരുന്നു.

അക്യുപങ്ചറിസ്റ്റായ ഭർത്താവ് ഇബ്രാഹിനെതിരെ ഗുരുതരമായ പരാതികളുമായാണ് മുഹ്‌സിനയുടെ കുടുംബം എത്തിയിരിക്കുന്നത്. ചാവക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348751/woman-dies-after-giving-birth-to-seventh-child-at-home-police-file-case-against-husband-new-)