---
title: " ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കുടുംബത്തിന്റെ പരാതി "
english_title: "Woman dies after giving birth to seventh child family files complaint against husband, acupuncturist"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348742/woman-dies-after-giving-birth-to-seventh-child-family-files-complaint-against-husband-acupuncturist"
published_at: "2026-03-20T12:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bcea0d1d22e_complaint.jpg"
keywords: []
---

#  ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കുടുംബത്തിന്റെ പരാതി 

> **Lead Summary:** **തൃശൂർ: ( **[www.truevisionnews.com]** ) **ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ഭർത്താവിനെതിരെ പരാതിയുമായി തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിനയുടെ കുടുംബം പരാതി നൽകി. കഴിഞ്ഞ ജനുവരി 6നായിരുന്നു ഏഴാമത്തെ പ്രസവം. വീട്ടിലാണ് പ്രസവം നടന്നത്. പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞ് മരിച്ചിരുന്നു. മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിം അക്യുപങ്ചറിസ്റ്റാണ്. ചാവക്കാട് പൊലീസ് കേസെടുത്തു.

## Article Content

**തൃശൂർ: ( **[www.truevisionnews.com]** ) **ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ഭർത്താവിനെതിരെ പരാതിയുമായി തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിനയുടെ കുടുംബം പരാതി നൽകി. കഴിഞ്ഞ ജനുവരി 6നായിരുന്നു ഏഴാമത്തെ പ്രസവം. വീട്ടിലാണ് പ്രസവം നടന്നത്. പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞ് മരിച്ചിരുന്നു. മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിം അക്യുപങ്ചറിസ്റ്റാണ്. ചാവക്കാട് പൊലീസ് കേസെടുത്തു.

ആറ് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു. പക്ഷേ തുടർ ചികിത്സയോ കുട്ടികൾക്ക് കുത്തിവയ്പ്പോ നൽകിയിരുന്നില്ലെന്ന് കുടുംബം പറയുന്നു. ദമ്പതികളുടെ രണ്ട് കുട്ടികൾ നേരത്തെ മരിച്ചിരുന്നു. ഏഴാമത്തെ പ്രസവമാണ് വീട്ടിൽ നടന്നതെന്നും കുടുംബം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348742/woman-dies-after-giving-birth-to-seventh-child-family-files-complaint-against-husband-acupuncturist)