വിമതനായി ഇറങ്ങും...! ടി.കെ ഗോവിന്ദനെ പിന്തുണയ്ക്കുന്നതിൽ അമർഷം; തളിപ്പറമ്പിൽ മത്സരിക്കുമെന്ന് കെപിസിസി അംഗം

2026-03-20T11:54:00 | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) തളിപ്പറമ്പിൽ സിപിഎം വിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദനെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചതിന് പിന്നാലെ മത്സരിക്കാനൊരുങ്ങി കെപിസിസി അംഗം. ഡിസിസി സെക്രട്ടറി കൂടിയായ കൊയ്യം ജനാർദ്ദനനാണ് മത്സരിക്കുന്നത്. സിപിഎം വിമതർക്ക് തിരഞ്ഞെടുപ്പിൽ പിന്തുണ നൽകാൻ തീരുമാനിച്ചതിൽ ചില കോൺഗ്രസ് നേതാക്കൾക്ക് അമർഷമുണ്ട്. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം വിമതരെയാണ് യുഡിഎഫ് പിന്തുണയ്ക്കുന്നത്.

മണ്ഡലത്തിൽ മത്സരിക്കുമെന്നും ശനിയാഴ്ച നാമനിർദേശപത്രിക സമർപ്പിക്കുമെന്നും കൊയ്യം ജനാർദനൻ പ്രതികരിച്ചു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിലൊരാളാണ് കൊയ്യം ജനാർദ്ദനൻ. മുൻ ഡിസിസി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു അദ്ദേഹം. 2021-ൽ ഇവിടെ മത്സരിച്ച വി.പി. അബ്ദുൾ റഷീദിന് എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞിരുന്നു. തോൽവിക്കുശേഷവും മണ്ഡലത്തിൽ തുടർന്ന അബ്ദുൾ റഷീദിന്റെ നേതൃത്വത്തിൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളും നടന്നിരുന്നു. എന്നാൽ ടി.കെ ഗോവിന്ദനെ പിന്തുണയ്ക്കുകയും അബ്ദുൾ റഷീദിനെ ധർമടം മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുകയുമായിരുന്നു.

സിപിഐഎമ്മില്‍ നിന്നും വരുന്നവരെ സ്ഥാനാര്‍ത്ഥിയാക്കുന്ന തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേരത്തെ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പ്രതിഷേധം നേതൃത്വം മുഖവിലയ്ക്കെടുത്തില്ല. പിന്നാലെ പാര്‍ട്ടിക്കുള്ളിലെ പ്രതിഷേധം പരസ്യമാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

Content Highlight: Resentment over supporting TK Govindan KPCC member says he will contest from Taliparamba

Next TV

Related Stories
 'നാടിനെ രക്ഷിച്ച പ്രധാനമന്ത്രിയാണ് മോദിയെന്ന് രാജീവ് ചന്ദ്രശേഖർ, വനിത പ്രവർത്തകയെ പൊലീസ് മുഖത്തടിച്ചെന്ന് ബിജെപി, കെപിസിസി മാർച്ചിനിടെ സംഘർഷം

Jul 22, 2026 03:18 PM

'നാടിനെ രക്ഷിച്ച പ്രധാനമന്ത്രിയാണ് മോദിയെന്ന് രാജീവ് ചന്ദ്രശേഖർ, വനിത പ്രവർത്തകയെ പൊലീസ് മുഖത്തടിച്ചെന്ന് ബിജെപി, കെപിസിസി മാർച്ചിനിടെ സംഘർഷം

ഡൽഹിയിൽ മോദിയുടെ വീടിന് മുന്നിലെ കോൺഗ്രസ് സമരത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം കെപിസി ഓഫീസിലേക്ക് ബിജെപി മാർച്ച്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു,...

Read More >>
  ഡൽഹിയിൽ  ഇന്നലെ നടന്നത് നരനായാട്ട്, തന്നെ ആർക്കുവന്നും കാണാം,  ഓഫീസിൽ അനുമതി നിഷേധിച്ചെന്ന വാർത്തകൾ തെറ്റെന്നും വി.ഡി. സതീശൻ

Jul 22, 2026 11:00 AM

ഡൽഹിയിൽ ഇന്നലെ നടന്നത് നരനായാട്ട്, തന്നെ ആർക്കുവന്നും കാണാം, ഓഫീസിൽ അനുമതി നിഷേധിച്ചെന്ന വാർത്തകൾ തെറ്റെന്നും വി.ഡി. സതീശൻ

ഡൽഹിയിലെ NEET പ്രതിഷേധക്കാർക്ക് നേരെയുള്ള പൊലീസ് നടപടിയെ "നരനായാട്ട്" എന്ന് വിമർശിച്ച് വി.ഡി. സതീശൻ. ഓഫീസിൽ അനുമതി നിഷേധിച്ചുവെന്ന പ്രചാരണം...

Read More >>
'പാർട്ടിയെ ചതിച്ചവരെ പാർട്ടിക്ക് ആവശ്യമില്ല, വോട്ടെടുപ്പിൽ എൽഡിഎഫുമായി കോൺഗ്രസ് കൗൺസിലർമാർ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി';  വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ്‌

Jul 21, 2026 04:18 PM

'പാർട്ടിയെ ചതിച്ചവരെ പാർട്ടിക്ക് ആവശ്യമില്ല, വോട്ടെടുപ്പിൽ എൽഡിഎഫുമായി കോൺഗ്രസ് കൗൺസിലർമാർ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി'; വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ്‌

പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനുവിനെതിരായ അവിശ്വാസ പ്രമേയത്തിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടി. പാർട്ടിയെ ചതിച്ചവർക്ക്...

Read More >>
adimage
'അഭിമാനത്തോടെ ഇറങ്ങുന്നു, അഴിമതിയോ സ്വജന പക്ഷപാതമോ ഭരിച്ച കാലയളവിൽ ഉണ്ടായിട്ടില്ല'; യുഡിഎഫിനോട് കടപ്പാട് ഉണ്ടെന്ന് ദിയ പുളിക്കക്കണ്ടം

Jul 21, 2026 02:44 PM

'അഭിമാനത്തോടെ ഇറങ്ങുന്നു, അഴിമതിയോ സ്വജന പക്ഷപാതമോ ഭരിച്ച കാലയളവിൽ ഉണ്ടായിട്ടില്ല'; യുഡിഎഫിനോട് കടപ്പാട് ഉണ്ടെന്ന് ദിയ പുളിക്കക്കണ്ടം

അവിശ്വാസ പ്രമേയത്തെ തുടർന്ന് പാലാ നഗരസഭ ചെയർപേഴ്സൺ സ്ഥാനം നഷ്ടമായ ദിയ ബിനു പുളിക്കകണ്ടത്തിന്റെ ആദ്യ പ്രതികരണം. ജനാധിപത്യ വിധി അംഗീകരിക്കുന്നു....

Read More >>
'സേവനത്തിന് പകരം വാക്കുകളല്ല വേണ്ടത്, പ്രവർത്തിയാണ്'; ഡിവൈഎഫ്ഐ പൊതിച്ചോറിന് പിന്തുണയുമായി മുഈൻ അലി ശിഹാബ് തങ്ങൾ

Jul 20, 2026 07:34 AM

'സേവനത്തിന് പകരം വാക്കുകളല്ല വേണ്ടത്, പ്രവർത്തിയാണ്'; ഡിവൈഎഫ്ഐ പൊതിച്ചോറിന് പിന്തുണയുമായി മുഈൻ അലി ശിഹാബ് തങ്ങൾ

ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെ പിന്തുണച്ച് മുഈൻ അലി ശിഹാബ് തങ്ങൾ. ആരോഗ്യമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ യൂത്ത് ലീഗ് നേതാവിന്റെ പോസ്റ്റ്...

Read More >>
‘മുഖ്യമന്ത്രിക്ക് തനിക്ക് മുകളിൽ ആരും ഇല്ലെന്ന അഹങ്കാരം, നട്ടെല്ല് പണയം വയ്ക്കാത്ത കെഎസ്‌യുക്കാർ പ്രതികരിക്കും’; വി ഡി സതീശനെതിരെ രൂക്ഷവിമർശനുമായി കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ്

Jul 18, 2026 10:56 AM

‘മുഖ്യമന്ത്രിക്ക് തനിക്ക് മുകളിൽ ആരും ഇല്ലെന്ന അഹങ്കാരം, നട്ടെല്ല് പണയം വയ്ക്കാത്ത കെഎസ്‌യുക്കാർ പ്രതികരിക്കും’; വി ഡി സതീശനെതിരെ രൂക്ഷവിമർശനുമായി കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ്

നിയമനങ്ങളിലെ ശ്രദ്ധക്കുറവ് ചൂണ്ടിക്കാട്ടിയതിന് മുഖ്യമന്ത്രി വി ഡി സതീശൻ കെഎസ്‌യുവിനെ അപമാനിച്ചെന്ന് തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ....

Read More >>
Top Stories

adimage adimage
Entertainment News