---
title: "'വട്ടിയൂർക്കാവിന്റെ രാഷ്ട്രീയവിസ്മയം'; മൂന്നു കൂട്ടർക്കും ചാരെയുണ്ട് വിജയം"
english_title: "Vattiyoorkavu Assembly Election 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348735/vattiyoorkavu-assembly-election-2026"
published_at: "2026-03-20T11:30:00+05:30"
category: "Talks & Topics"
language: "ml"
image: "https://truevisionnews.com/image-uploads/69bce408635cd_vattiyoorkav.jpg"
keywords: []
---

# 'വട്ടിയൂർക്കാവിന്റെ രാഷ്ട്രീയവിസ്മയം'; മൂന്നു കൂട്ടർക്കും ചാരെയുണ്ട് വിജയം

> **Lead Summary:** **( **[www.truevisionnews.com]** )** വട്ടിയൂർക്കാവ് പേരുകേട്ടാൽ ഗ്രാമ മണ്ഡലം പക്ഷേ, ഇത് കേരള തലസ്ഥാനത്തിന്റെ നഗരഹൃദയ മണ്ഡലമാണ്. ത്രികോണ മത്സരത്തിനാണ് ഇക്കുറി മണ്ഡലം ഒരുങ്ങുന്നത്. 3 മുന്നണികകളെയും വട്ടിയൂർക്കാവ് വളർത്തിയിട്ടും തളർത്തിയിട്ടുമുണ്ട്. പതിറ്റാണ്ടിനിടെ 3 നിയമസഭ, 2 ലോക്സഭാ തിരഞ്ഞെടുപ്പുകളിലെയും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെയും വോട്ടുകണക്കെടുത്താൽ യുഡിഎഫിനും എൽഡിഎഫിനും ബിജെപിക്കും പ്രതീക്ഷിക്കാനേറെ, ആശങ്കപ്പെടാനും.

## Article Content

**( **[www.truevisionnews.com]** )** വട്ടിയൂർക്കാവ് പേരുകേട്ടാൽ ഗ്രാമ മണ്ഡലം പക്ഷേ, ഇത് കേരള തലസ്ഥാനത്തിന്റെ നഗരഹൃദയ മണ്ഡലമാണ്. ത്രികോണ മത്സരത്തിനാണ് ഇക്കുറി മണ്ഡലം ഒരുങ്ങുന്നത്. 3 മുന്നണികകളെയും വട്ടിയൂർക്കാവ് വളർത്തിയിട്ടും തളർത്തിയിട്ടുമുണ്ട്. പതിറ്റാണ്ടിനിടെ 3 നിയമസഭ, 2 ലോക്സഭാ തിരഞ്ഞെടുപ്പുകളിലെയും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെയും വോട്ടുകണക്കെടുത്താൽ യുഡിഎഫിനും എൽഡിഎഫിനും ബിജെപിക്കും പ്രതീക്ഷിക്കാനേറെ, ആശങ്കപ്പെടാനും.

തിരുവനന്തപുരത്തിന്റെ 'മേയർ ബ്രോ' പരിവേഷവുമായെത്തി, സിപിഎം മൂന്നാം സ്ഥാനത്തായിരുന്ന മണ്ഡലം 2019 ലെ ഉപതിരഞ്ഞെടുപ്പിൽ പിടിച്ചെടുത്ത വി.കെ.പ്രശാന്ത് വിജയം നിലനിർത്താനുള്ള പോരിൽ.

താൻ വിട്ടുപോയതോടെ കോൺഗ്രസിനു നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കുമെന്നുറച്ച് കെ.മുരളീധരൻ.

ബിജെപി യുടെ എ ക്ലാസ് മണ്ഡലത്തിലെ വാർഡിൽ കൗൺസിലറായി ജയിച്ച ആവേശത്തിൽ മുൻ ഡിജിപി ആർ.ശ്രീലേഖ കൂടി കളത്തിലിറങ്ങിയതോടെ വട്ടിയൂർക്കാവിലേക്കു രാഷ്ട്രീയ കേരളത്തിൻ്റെ ശ്രദ്ധ തിരിയും.

2011ൽ മണ്ഡല പുനർനിർണയത്തിലാണു തിരുവനന്തപുരം നോർത്ത്, വട്ടിയൂർക്കാവ് ആയത്. അങ്ങനെ നോക്കുമ്പോൾ വട്ടിയൂർക്കാവിന്റെ ആദ്യ ജനപ്രതിനിധിയാണ് അന്ന് വിജയപതാക പാറിച്ച കെ.മുരളീധരൻ, ആകെ പോൾ ചെയ്‌ത വോട്ടിൻ്റെ പകുതിയും നേടി മുരളി മിന്നിയപ്പോൾ തകർന്നത് ചെറിയാൻ ഫിലിപ്പിൻ്റെ സ്വ‌പ്നങ്ങൾ. അന്നു സിപിഎം ടിക്കറ്റിൽ മത്സരിച്ച ചെറിയാൻ മണ്ഡലത്തിൽത്തന്നെയുള്ള കോൺഗ്രസിൻ്റെ ഇന്ദിരാഭവനിൽ മടങ്ങിയെത്തിയിട്ടുണ്ട്. പാർട്ടി ആസ്ഥാനം നിലകൊള്ളുന്ന മണ്ഡലം കോൺഗ്രസിന്റെ സ്വന്തമാക്കുക എന്ന ദൗത്യം കൂടിയാണു മുരളി ഏറ്റെടുക്കുന്നത്.

2016 ലെ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ പോരിനിറങ്ങിയതോടെയാണു വട്ടിയൂർ ക്കാവ് ബിജെപിയുടെ എ ക്ലാസ് മണ്ഡലമായത്. രണ്ടാമതെത്തിയ കുമ്മനത്തിലൂടെ ബിജെപി വോട്ടുവിഹിതം 11.98 ൽ നി ന്ന് 32.19 ശതമാനമാക്കി. 2011 മുതൽ മണ്ഡലത്തിൽ കിതച്ച സിപിഎമ്മിന് പക്ഷേ, 2019 ലെ ഉപതിരഞ്ഞെടുപ്പ് വഴിത്തിരിവായി. 'വടകര ദൗത്യം' ഏറ്റെടുത്ത് മുരളീധരൻ ലോക്സഭാ പൊരിനു പോയതോടെയായിരുന്നു  ഉപതിരഞ്ഞെടുപ്പ്. മേയറെന്ന നിലയിൽ ശ്രദ്ധ പിടിച്ചുപറ്റിയ വി.കെ.പ്രശാന്തിനെ സ്ഥാനാർഥിയാക്കിയ സിപിഎമ്മിന്റെ തീരുമാനം ഫലിച്ചു. മുൻ എം എൽഎ കെ.മോഹൻകുമാറിനെ 14,455 വോട്ടിനു പ്രശാന്ത് കടപുഴക്കി. ബിജെപി വീണ്ടും മൂന്നാം സ്ഥാനത്തേക്കു പിന്ത ള്ളപ്പെട്ടു. എന്നാൽ, കഴിഞ്ഞ നി യമസഭാ തിരഞ്ഞെടുപ്പിൽ ഇന്നത്തെ മേയർ വി.വി.രാജേഷ് ബിജെപിയെ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് ഉയർത്തി. കോൺഗ്രസ് മൂന്നാമതുമായി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താൽ 'എൽഡിഎഫ്'. ശശി തരൂർ ജയിച്ച ലോക്സഭാ തിരഞ്ഞെടുപ്പിൽ പക്ഷേ, 'യുഡിഎഫ്'. ഇത്തവണത്തെ തദ്ദേശ തിര ഞ്ഞെടുപ്പിലോ 'ബിജെപി!' അതാണ് വട്ടിയൂർക്കാവിന്റെ രാഷ്ട്രീയവിസ്മയം. മൂന്നു കൂട്ടർക്കും ചാരെയുണ്ട് വിജയം.

തദ്ദേശ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മേഖലയിൽ കോൺഗ്രസിനുണ്ടായ മുന്നേറ്റമാണു മുരളിക്ക് ആത്മവിശ്വാസം നൽകുന്നത്. 11 വാർഡുകളിൽ ബിജെ പി വിജയിച്ചപ്പോൾ കോൺഗ്രസ് 10 വാർഡ് നേടി തൊട്ടടുത്തെത്തി. 3 വാർഡുകളിൽ മാത്രമാണ് എൽഡിഎഫിനു വിജയം നേടാനായത്. കോർപറേഷനിലെ കോൺഗ്രസ് മുന്നേറ്റത്തിന്റെ ചാലകശക്തിയും മുരളിയായിരുന്നു. വടകര എംപിയായിരുന്നപ്പോഴും വട്ടിയൂർക്കാവുമായുള്ള ഹൃദയബന്ധം മുരളി നിലനിർത്തിയിരുന്നു. മേയറെന്ന നിലയിൽ തലസ്ഥാനനഗര ത്തിനു പരിചിതനായി തുടങ്ങിയ പ്രശാന്ത് അക്കാലംതൊട്ടു വട്ടിയൂർക്കാവിൽ സജീവസാന്നിധ്യമാണ്.

കോർപറേഷൻ തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ശ്രീലേഖ ചുരുങ്ങിയ നാളുകൾക്കുള്ളിൽത്തന്നെ ഇവിടവും വഴങ്ങുമെന്നു തെളിയിച്ചുകഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348735/vattiyoorkavu-assembly-election-2026)