---
title: "'ഖത്തറിനെ ആക്രമിച്ചാൽ അടങ്ങിയിരിക്കില്ല'; ഇസ്രായേലിന്റെ ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ഡൊണാൾഡ് ട്രംപ്"
english_title: "Donald Trump denies US involvement in Israel's attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348711/donald-trump-denies-us-involvement-in-israels-attack"
published_at: "2026-03-20T09:56:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bccdca00ca9_Donald_Trump_denies_US_involvement_in_Israels_attack.jpg"
keywords: []
---

# 'ഖത്തറിനെ ആക്രമിച്ചാൽ അടങ്ങിയിരിക്കില്ല'; ഇസ്രായേലിന്റെ ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ഡൊണാൾഡ് ട്രംപ്

> **Lead Summary:** വാഷിംഗ്ടൺ: ഇറാനും ഖത്തറും സംയുക്തമായി പങ്കിടുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പാടത്തിന് നേരെ ബുധനാഴ്ചയുണ്ടായ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മേഖലയിലെ സംഘർഷം ആഗോള ഊർജ്ജ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

## Article Content

വാഷിംഗ്ടൺ: ഇറാനും ഖത്തറും സംയുക്തമായി പങ്കിടുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പാടത്തിന് നേരെ ബുധനാഴ്ചയുണ്ടായ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മേഖലയിലെ സംഘർഷം ആഗോള ഊർജ്ജ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വാതകപ്പാടത്തിന്റെ ഇറാന്റെ ഭാഗമായ 'സൗത്ത് പാർസിന്' നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ, തിരിച്ചടിയായി ഖത്തറിലെ ഊർജ്ജ നിലയത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഈ പരസ്പര പ്രത്യാക്രമണങ്ങൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ, പ്രകൃതിവാതക വിലകൾ കുതിച്ചുയരാൻ കാരണമായി.

ഊർജ്ജ വില കുതിച്ചുയർന്നതോടെയാണ് ട്രംപ് രോക്ഷത്തിലായത്. പിന്നാലെയാണ് ഇസ്രയേലിനെ തള്ളി അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണമെത്തിയത്. ഇസ്രയേൽ രോക്ഷം തീർക്കാനായി നടത്തിയ ആക്രമണമാണ് സൗത്ത് പാർസിന് നേരെയുണ്ടായത്. വളരെ കുറഞ്ഞ മേഖലയിലാണ് ആക്രമണം ഉണ്ടായത്. ഈ ആക്രമണത്തേക്കുറിച്ച് അമേരിക്കയ്ക്ക് ഒന്നുമറിയില്ല. നിർഭാഗ്യവശാൽ ഇറാനും ആക്രമണത്തേക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഖത്തറിന്റെ എൻഎൻജി ശാലയ്ക്ക് നേരയുണ്ടായ ഇറാന്റെ ആക്രമണം നീതീകരിക്കാനാവത്തതും അന്യായവുമാണ്.

അതീവ പ്രാധാന്യമുള്ള മേഖലയ്ക്ക് നേരെ ഇസ്രയേലിന്റെ തുടർ ആക്രമണങ്ങൾ ഉണ്ടാവില്ല. ഈ നിലയിലുള്ള ആക്രമണത്തിന് അംഗീകാരം നൽകാനാവില്ല. ഇത്തരം ആക്രമണങ്ങൾക്ക് ഇറാന്റെ ഭാവിയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. എന്നാൽ ഖത്തറിന് നേരെ ആക്രമണം തുടർന്നാൽ ആക്രമിക്കാൻ താൻ മടിക്കില്ലെന്നാണ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ വിശദമാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348711/donald-trump-denies-us-involvement-in-israels-attack)