---
title: "മുടി വെട്ടിയതും പുതിയ ചെരിപ്പും 'കുറ്റമായി'; കോഴിക്കോട് 15 അംഗ വിദ്യാർത്ഥി സംഘം ചേർന്ന് ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ചു"
english_title: "A 15-member student gang in Kozhikode beat up a junior student"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348705/a-15-member-student-gang-in-kozhikode-beat-up-a-junior-student"
published_at: "2026-03-20T09:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bcc2226896a_A_15-member_student_gang_in_Kozhikode_beat_up_a_junior_student.jpg"
keywords: []
---

# മുടി വെട്ടിയതും പുതിയ ചെരിപ്പും 'കുറ്റമായി'; കോഴിക്കോട് 15 അംഗ വിദ്യാർത്ഥി സംഘം ചേർന്ന് ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ചു

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് മടവൂർ ചക്കാലക്കൽ ഹയർ സെക്കന്‍ഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിയെ ഒമ്പതാം ക്ലാസിലെ ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. സ്കൂളിന് സമീപത്തെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചായിരുന്നു ആക്രമണം.

## Article Content

കോഴിക്കോട്: കോഴിക്കോട് മടവൂർ ചക്കാലക്കൽ ഹയർ സെക്കന്‍ഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിയെ ഒമ്പതാം ക്ലാസിലെ ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. സ്കൂളിന് സമീപത്തെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചായിരുന്നു ആക്രമണം.

പരീക്ഷാ ഹാളിൽ നിന്ന് പുറത്തുവന്ന വിദ്യാർത്ഥിയെ 15 പേരടങ്ങുന്ന സംഘം തടഞ്ഞുവെക്കുകയും ബലമായി പിടിച്ചു കൊണ്ടുപോവുകയുമായിരുന്നു. തുടർന്ന് സ്കൂളിന് പരിസരത്തുള്ള വിജനമായ ഇടങ്ങളിൽ വെച്ച് വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു.

കുട്ടിയെ സ്കൂൾ ബസ്സിൽ കയറി വീട്ടിലേക്ക് പോകാനും അനുവദിച്ചില്ല. മൂക്കിൽ നിന്നും രക്തം വരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുടി വെട്ടിയതും പുതിയ ചെരിപ്പിട്ടതുമൊക്കെ ചോദ്യം ചെയ്താണ് മർദ്ദനമെന്നു പരാതി. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348705/a-15-member-student-gang-in-kozhikode-beat-up-a-junior-student)