---
title: "ലോകകപ്പ് വേദികൾ മാറില്ല; ഇറാന്റെ ആവശ്യം തള്ളി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ"
english_title: "FIFA President Gianni Infantino rejects Iran's demand for World Cup venues to be changed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348699/fifa-president-gianni-infantino-rejects-irans-demand-for-world-cup-venues-to-be-changed"
published_at: "2026-03-20T08:11:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bcb41bba010_5.jpg"
keywords: []
---

# ലോകകപ്പ് വേദികൾ മാറില്ല; ഇറാന്റെ ആവശ്യം തള്ളി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ

> **Lead Summary:** പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 2026 ലോകകപ്പ് മത്സരങ്ങളുടെ വേദി മാറ്റണമെന്ന ഇറാന്റെ ആവശ്യം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ തള്ളി. അമേരിക്കയിൽ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്നായിരുന്നു ഇറാന്റെ ആവശ്യം.

## Article Content

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 2026 ലോകകപ്പ് മത്സരങ്ങളുടെ വേദി മാറ്റണമെന്ന ഇറാന്റെ ആവശ്യം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ തള്ളി. അമേരിക്കയിൽ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്നായിരുന്നു ഇറാന്റെ ആവശ്യം.

എന്നാൽ നിശ്ചയിച്ച ഷെഡ്യൂളിൽ മാറ്റമില്ലെന്നും ഭൗമരാഷ്ട്രീയ തർക്കങ്ങൾ പരിഹരിക്കാൻ ഫിഫയ്ക്ക് കഴിയില്ലെന്നും ഇൻഫാന്റിനോ വ്യക്തമാക്കി. ഇറാൻ ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അവരുടെ സുരക്ഷ കണക്കിലെടുക്കുമ്പോൾ അമേരിക്കയിലേക്ക് വരുന്നത് ഉചിതമല്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

സുരക്ഷ ഉറപ്പില്ലെങ്കിൽ അമേരിക്കയിലേക്ക് യാത്ര ചെയ്യില്ലെന്നും പകരം മെക്സിക്കോയിൽ കളിക്കാൻ തയ്യാറാണെന്നുമാണ് ഇറാന്റെ നിലപാട്. ഇറാന്റെ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം അറിയിച്ചിട്ടുണ്ട്.

ജൂൺ 11-ന് ആരംഭിക്കുന്ന ലോകകപ്പിൽ ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയാണ് ഇറാൻ യോഗ്യത നേടിയത്. മത്സരങ്ങൾ മാറ്റിയില്ലെങ്കിൽ ടൂർണമെന്റ് ബഹിഷ്കരിക്കില്ലെങ്കിലും അമേരിക്കയിലേക്കുണ്ടാകില്ലെന്ന് ഇറാനിയൻ ഫുട്ബോൾ പ്രസിഡന്റ് മെഹ്ദി താജ് ആവർത്തിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348699/fifa-president-gianni-infantino-rejects-irans-demand-for-world-cup-venues-to-be-changed)