---
title: "ഇറാന്റെ എണ്ണപ്പാടങ്ങളെ ആക്രമിക്കില്ല; ട്രംപിന് ഉറപ്പുനൽകി നെതന്യാഹു"
english_title: "Netanyahu assures Trump that Iran's oil fields will not be attacked"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348695/netanyahu-assures-trump-that-irans-oil-fields-will-not-be-attacked"
published_at: "2026-03-20T07:05:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bca4a662885_1.jpg"
keywords: []
---

# ഇറാന്റെ എണ്ണപ്പാടങ്ങളെ ആക്രമിക്കില്ല; ട്രംപിന് ഉറപ്പുനൽകി നെതന്യാഹു

> **Lead Summary:** ഇറാന്റെ എണ്ണപ്പാടങ്ങൾക്ക് നേരെ ഇനി സൈനിക നീക്കം നടത്തില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇക്കാര്യത്തിൽ അദ്ദേഹം ഉറപ്പുനൽകി.

## Article Content

ഇറാന്റെ എണ്ണപ്പാടങ്ങൾക്ക് നേരെ ഇനി സൈനിക നീക്കം നടത്തില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇക്കാര്യത്തിൽ അദ്ദേഹം ഉറപ്പുനൽകി.

എന്നാൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പാക്കാൻ അമേരിക്കയുമായി ചേർന്ന് ഇസ്രായേൽ പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ബ്രിട്ടൻ ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങളുടെ പിന്തുണയും ഈ നീക്കത്തിന് ലഭിച്ചതായാണ് സൂചന.

അതേസമയം, ഇസ്രായേലിലെ ഹൈഫ ഓയിൽ റിഫൈനറിക്ക് നേരെയുള്ള ആക്രമണവും അമേരിക്കൻ പോർവിമാനം വെടിവെച്ചിട്ടതും തങ്ങളുടെ വലിയ സൈനിക വിജയമാണെന്ന് ഇറാൻ അവകാശപ്പെട്ടു. നിലവിൽ ആഗോള വിപണിയിൽ ഊർജ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348695/netanyahu-assures-trump-that-irans-oil-fields-will-not-be-attacked)