---
title: "പെരുന്നാൾ ദിനത്തിൽ ഡൽഹിയിൽ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് ഹാരിസ് ബീരാൻ എം.പി"
english_title: "Haris Beeran MP asks Centre to ensure security in Delhi on Eid"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348688/haris-beeran-mp-asks-centre-to-ensure-security-in-delhi-on-eid"
published_at: "2026-03-19T23:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bc3455f23ae_20.jpg"
keywords: []
---

# പെരുന്നാൾ ദിനത്തിൽ ഡൽഹിയിൽ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് ഹാരിസ് ബീരാൻ എം.പി

> **Lead Summary:** ഈദ് ആഘോഷവേളയിൽ മുസ്‍ലിം വിഭാഗത്തിനെതിരെ ആക്രമണം നടത്താനുള്ള ആഹ്വാനങ്ങൾ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പ്രചരിക്കുന്നത് ആശങ്കാജനകമാണെന്നും, ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തരമായി ഇടപെടണമെന്നും അഡ്വ. ഹാരിസ് ബീരാൻ എം.പി ആവശ്യപ്പെട്ടു.

## Article Content

ഈദ് ആഘോഷവേളയിൽ മുസ്‍ലിം വിഭാഗത്തിനെതിരെ ആക്രമണം നടത്താനുള്ള ആഹ്വാനങ്ങൾ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പ്രചരിക്കുന്നത് ആശങ്കാജനകമാണെന്നും, ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തരമായി ഇടപെടണമെന്നും അഡ്വ. ഹാരിസ് ബീരാൻ എം.പി ആവശ്യപ്പെട്ടു.

മാർച്ച് എട്ടിന് ഹോളി ദിനത്തിൽ ഉത്തംനഗർ, ഹസ്ത്‌സാൽ മേഖലകളിലുണ്ടായ സംഘർഷങ്ങളെത്തുടർന്ന് നിലനിൽക്കുന്ന അസ്വസ്ഥതകൾ പരിഗണിക്കുമ്പോൾ, വരാനിരിക്കുന്ന പെരുന്നാൾ ദിനത്തിൽ ജനങ്ങൾക്കിടയിൽ വലിയ ഭയാശങ്കയുണ്ടെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ക്രമസമാധാനം കാത്തുസൂക്ഷിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ നിർദേശങ്ങൾ നിയമപാലകർക്ക് നൽകണമെന്ന് അദ്ദേഹം കത്തിലൂടെ അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348688/haris-beeran-mp-asks-centre-to-ensure-security-in-delhi-on-eid)