---
title: "'പാർട്ടിയാണ് വലുത്, വെല്ലുവിളികാനില്ല'; നിലപാട് വ്യക്തമാക്കി കെ. സുധാകരൻ"
english_title: "'The party is big, there is no challenge'; K. Sudhakaran clarifies his stance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348674/the-party-is-big-there-is-no-challenge-k-sudhakaran-clarifies-his-stance"
published_at: "2026-03-19T20:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bc123bb2edc_9.jpg"
keywords: []
---

# 'പാർട്ടിയാണ് വലുത്, വെല്ലുവിളികാനില്ല'; നിലപാട് വ്യക്തമാക്കി കെ. സുധാകരൻ

> **Lead Summary:** സ്ഥാനാർഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ അയഞ്ഞ് കെ. സുധാകരൻ. പാർട്ടിയാണ് തനിക്ക് വലുതെന്നും ഹൈക്കമാൻഡ് വെല്ലുവിളിക്കാനില്ലെന്നും അദ്ദേഹം ന്യൂഡൽഹിയിൽ വ്യക്തമാക്കി.

## Article Content

സ്ഥാനാർഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ അയഞ്ഞ് കെ. സുധാകരൻ. പാർട്ടിയാണ് തനിക്ക് വലുതെന്നും ഹൈക്കമാൻഡ് വെല്ലുവിളിക്കാനില്ലെന്നും അദ്ദേഹം ന്യൂഡൽഹിയിൽ വ്യക്തമാക്കി.

കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ മുതിർന്ന നേതാക്കളായ എ.കെ ആന്റണിയും രമേശ് ചെന്നിത്തലയും ഇടപെട്ടതോടെയാണ് സുധാകരൻ അനുനയത്തിന് തയ്യാറായത്.

പാർട്ടി അംഗീകാരം നൽകിയാൽ മത്സരരംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സിറ്റിങ് സീറ്റ് നിഷേധിക്കപ്പെട്ടതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സുധാകരൻ, നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു.

അതേസമയം, കോൺഗ്രസ് പാളയത്തിൽ സീറ്റ് വിഭജനത്തെച്ചൊല്ലി സമാനമായ പ്രതിഷേധങ്ങൾ മറ്റു മണ്ഡലങ്ങളിലും തുടരുന്നുണ്ട്. കോന്നിയിൽ സീറ്റ് ലഭിക്കാത്തതിൽ ഫേസ്ബുക്കിലൂടെ അതൃപ്തി അറിയിച്ച അടൂർ പ്രകാശ് പിന്നീട് പോസ്റ്റ് പിൻവലിച്ചു.

പെരുമ്പാവൂരിൽ സീറ്റ് നിഷേധിക്കപ്പെട്ട എൽദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കത്തിലാണ്. സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ പ്രമുഖ നേതാക്കൾക്കിടയിലുണ്ടായ ഈ അസ്വസ്ഥതകൾ കെ.പി.സി.സിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348674/the-party-is-big-there-is-no-challenge-k-sudhakaran-clarifies-his-stance)