---
title: "കൊള്ളാലോ രണ്ടാളും...! ബുർഖ ധരിച്ചെത്തി കമ്പ്യൂട്ടർ പാർട്സ് കടയിൽ നിന്നും 80 ലക്ഷത്തിന്റെ കവർച്ച; അച്ഛനും മകനും അറസ്റ്റിൽ"
english_title: "Father and son arrested for robbing computer parts shop of Rs 80 lakhs wearing burqa"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348658/father-and-son-arrested-for-robbing-computer-parts-shop-of-rs-80-lakhs-wearing-burqa"
published_at: "2026-03-19T18:37:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbf53d7bbd1_robbery.jpg"
keywords: []
---

# കൊള്ളാലോ രണ്ടാളും...! ബുർഖ ധരിച്ചെത്തി കമ്പ്യൂട്ടർ പാർട്സ് കടയിൽ നിന്നും 80 ലക്ഷത്തിന്റെ കവർച്ച; അച്ഛനും മകനും അറസ്റ്റിൽ

> **Lead Summary:** **ബെംഗളൂരു: ( **[www.truevisionnews.com]** ) ** കമ്പ്യൂട്ടർ പാർട്സ് കടയുടെ പൂട്ടുപൊളിച്ച് 80 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന കേസിൽ അച്ഛനും മകനും അറസ്റ്റിൽ. ബെംഗളൂരു നാഗവാരയിൽ ബുർഖ ധരിച്ചെത്തിയാണ് ഇരുവരും മോഷണം നടത്തിയത്. ബുർഖ ധരിച്ചെത്തി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രദേശത്തെ മറ്റ് ക്യാമറകൾ പരിശോധിച്ച ഗോവിന്ദപുര പൊലീസ് പ്രതികളെ വലയിലാക്കുകയായിരുന്നു.

## Article Content

**ബെംഗളൂരു: ( **[www.truevisionnews.com]** ) ** കമ്പ്യൂട്ടർ പാർട്സ് കടയുടെ പൂട്ടുപൊളിച്ച് 80 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന കേസിൽ അച്ഛനും മകനും അറസ്റ്റിൽ. ബെംഗളൂരു നാഗവാരയിൽ ബുർഖ ധരിച്ചെത്തിയാണ് ഇരുവരും മോഷണം നടത്തിയത്. ബുർഖ ധരിച്ചെത്തി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രദേശത്തെ മറ്റ് ക്യാമറകൾ പരിശോധിച്ച ഗോവിന്ദപുര പൊലീസ് പ്രതികളെ വലയിലാക്കുകയായിരുന്നു.

444 ഡിഡിആർ 4 റാം യൂണിറ്റുകൾ, 279 എസ്എസ്ഡികൾ, 2.4 ലക്ഷം രൂപ എന്നിവയാണ് ഇവർ കവർന്നത്. മോഷണം പോയ എല്ലാ സാധനങ്ങളും പൊലീസ് കണ്ടെടുത്തു. രാത്രി 11 മണിയോടെ കട പൂട്ടിപ്പോയ കടയുടമ അടുത്ത ദിവസം രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പരാതി നൽകിയതിനെ തുടർന്ന് ​ഗോവിന്ദപുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കടയിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതി കടയിൽ അതിക്രമിച്ച് കയറി സാധനങ്ങൾ മോഷ്ടിക്കുന്നത് കാണാം. എന്നാൽ ഇരുവരും ബുർഖ ധരിച്ചിരുന്നതിനാൽ പ്രതികളുടെ മുഖം വ്യക്തമായിരുന്നില്ല. തുടർന്ന് പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അന്വേഷണത്തിനൊടുവിൽ ഞായറാഴ്ച നാഗവാരയിലെ ഒരു ഹോട്ടലിന് സമീപത്ത് നിന്ന് മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇരുചക്ര വാഹനവും പിടിച്ചെടുത്തു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ, തന്റെ പിതാവിനൊപ്പം മോഷണം നടത്തിയതായി മകൻ സമ്മതിക്കുകയും തുടർന്ന് പിതാവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348658/father-and-son-arrested-for-robbing-computer-parts-shop-of-rs-80-lakhs-wearing-burqa)