---
title: "നിയമസഭ തെരഞ്ഞെടുപ്പ്; രണ്ട് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്"
english_title: "Assembly elections 2026 Muslim League announces candidates in two more constituencies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348650/assembly-elections-2026-muslim-league-announces-candidates-in-two-more-constituencies"
published_at: "2026-03-19T17:26:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbe4868a3b6_muslim_league.jpg"
keywords: []
---

# നിയമസഭ തെരഞ്ഞെടുപ്പ്; രണ്ട് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്

> **Lead Summary:** മലപ്പുറം: രണ്ട് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. പുനലൂരിൽ നൗഷാദ് യൂനുസിനെയും ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നിനെയുമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. മുസ്‌ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റാണ് നൗഷാദ് യൂനുസ്. 25 സീറ്റുകളിൽ ലീഗ് സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുനലൂർ ലീഗിന് നൽകുന്നതിനെതിരെ കോൺഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തിയിരുന്നു. അതുകൊണ്ടാണ് ഇവിടെ നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതിരുന്നത്. ചേലക്കരയിൽ യുഡിഎഫ് സ്വതന്ത്രനായാണ് ശിവൻ വീട്ടിക്കുന്ന് മത്സരത്തിനിറങ്ങുന്നത്.

## Article Content

മലപ്പുറം: രണ്ട് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. പുനലൂരിൽ നൗഷാദ് യൂനുസിനെയും ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നിനെയുമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. മുസ്‌ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റാണ് നൗഷാദ് യൂനുസ്. 25 സീറ്റുകളിൽ ലീഗ് സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുനലൂർ ലീഗിന് നൽകുന്നതിനെതിരെ കോൺഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തിയിരുന്നു. അതുകൊണ്ടാണ് ഇവിടെ നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതിരുന്നത്. ചേലക്കരയിൽ യുഡിഎഫ് സ്വതന്ത്രനായാണ് ശിവൻ വീട്ടിക്കുന്ന് മത്സരത്തിനിറങ്ങുന്നത്.

അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വിവാദമാക്കുന്നതില്‍ ഇടപെട്ട് മുസ്ലീം ലീഗ്. പട്ടിക വിവാദമാക്കുന്നത് ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയ ലീഗ് അതൃപ്തിയും അമര്‍ഷവും പ്രകടിപ്പിച്ചു. കെ. സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുന്നതിനായി സമ്മര്‍ദമുയര്‍ത്തുന്നതും തുടർന്ന് പട്ടിക പ്രഖ്യാപനം അനന്തമായി നീളുന്നതിലുമാണ് ലീഗ് അമര്‍ഷം പ്രകടിപ്പിച്ചത്. പട്ടിക വിവാദമാക്കുന്നത് ദോഷം ചെയ്യുമെന്നാണ് ലീഗ് മുന്നറിയിപ്പ്.

എംപിമാര്‍ക്ക് മത്സരിക്കാന്‍ ഇത്തവണ അനുമതിയില്ലെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ കെ സുധാകരന്‍ മത്സരിക്കണമെന്ന കടുത്ത വാശിയിലായിരുന്നു. സുധാകരന്‍ പാര്‍ട്ടി വിടുമെന്നും മറ്റൊരു പാര്‍ട്ടി രൂപീകരിക്കുമെന്നുമുള്ള സാഹചര്യത്തിലാണ് കെ. സുധാകരന് ഹൈക്കമാന്‍ഡ് ഇളവനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348650/assembly-elections-2026-muslim-league-announces-candidates-in-two-more-constituencies)