---
title: "ഒരു ചേരുവ മാത്രം മതി; ചായക്കൊപ്പം കൊറിക്കാൻ ഇതാ ഒരു വിഭവം! അതും മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം"
english_title: "Crispy Semolina Balls"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348619/crispy-semolina-balls"
published_at: "2026-03-19T15:28:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbc9c0522c2_Crispy_Semolina_Balls.jpg"
keywords: []
---

# ഒരു ചേരുവ മാത്രം മതി; ചായക്കൊപ്പം കൊറിക്കാൻ ഇതാ ഒരു വിഭവം! അതും മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം

> **Lead Summary:** കുട്ടികൾക്ക് സ്കൂളിൽ കൊടുത്തുവിടാനും മുതിർന്നവർക്ക് വൈകുന്നേരത്തെ ചായയ്ക്കൊപ്പവും ഒരുപോലെ അനുയോജ്യമാണ് ഈ വിഭവം. വളരെ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാം എന്നതിനാൽ പെട്ടെന്ന് അതിഥികൾ വരുമ്പോഴും ഇത് പരീക്ഷിക്കാവുന്നതാണ്.

## Article Content

കുട്ടികൾക്ക് സ്കൂളിൽ കൊടുത്തുവിടാനും മുതിർന്നവർക്ക് വൈകുന്നേരത്തെ ചായയ്ക്കൊപ്പവും ഒരുപോലെ അനുയോജ്യമാണ് ഈ വിഭവം. വളരെ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാം എന്നതിനാൽ പെട്ടെന്ന് അതിഥികൾ വരുമ്പോഴും ഇത് പരീക്ഷിക്കാവുന്നതാണ്.

**ചേരുവകൾ**

റവ : 1 കപ്പ്

വെള്ളം: ആവിശ്യത്തിന്

ഉപ്പ് : ആവിശ്യത്തിന്

എണ്ണ: ആവിശ്യത്തിന്

**തയ്യാറാക്കുന്ന രീതി**

ആദ്യം ഒരു കപ്പ് റവ ആവശ്യത്തിന് വെള്ളത്തിൽ വേവിച്ച് നന്നായി കുഴച്ചെടുക്കുക. ശേഷം ഈ മാവ് ചെറിയ ഉരുളകളാക്കി മാറ്റണം. ഈ ഉരുളകൾ ചൂടായ എണ്ണയിൽ ഇട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ നന്നായി വറുത്തെടുക്കുക. വറുത്തെടുത്ത ക്രിസ്പി ബോൾസിലേക്ക് ആവശ്യത്തിന് കാശ്മീരി മുളകുപൊടിയും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുന്നതോടെ രുചികരമായ റവ ബോൾസ് തയ്യാറാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348619/crispy-semolina-balls)