---
title: "‘കോന്നി എനിക്ക് ഒരു മണ്ഡലം മാത്രമല്ല, അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്,  കോന്നിയിലേക്കില്ലെന്ന് സ്ഥിരീകരിച്ച് അടൂർ പ്രകാശ്"
english_title: "AdoorPrakash confirms that he will not be joining Konni."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348559/adoorprakash-confirms-that-he-will-not-be-joining-konni-NEW-"
published_at: "2026-03-19T11:46:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb95bf43d18_ADOOR.jpg"
keywords: []
---

# ‘കോന്നി എനിക്ക് ഒരു മണ്ഡലം മാത്രമല്ല, അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്,  കോന്നിയിലേക്കില്ലെന്ന് സ്ഥിരീകരിച്ച് അടൂർ പ്രകാശ്

> **Lead Summary:** ** **കോന്നിയിലേക്കില്ലെന്ന് സ്ഥിരീകരിച്ച് അടൂർ പ്രകാശ്. പാർട്ടി എടുക്കുന്ന തീരുമാനം മാനിക്കുന്നു. പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർഥിയെ കോന്നിയിൽ വിജയിപ്പിക്കും. പാർട്ടി പറയുന്നിടത്ത് പ്രവർത്തിക്കുക എന്നാണ് രാഷ്ട്രീയ വിശ്വാസമെന്നും അടൂർ പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോന്നിയിൽ പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കും. കേരളം മുഴുവൻ യുഡിഎഫിന്റെ വിജയത്തിനായി ഇറങ്ങുമെന്നും അടൂർ പ്രകാശ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു., ഇടതുഭരണം കേരളത്തിൽ അവസാനിപ്പിക്കുമെന്നും അദേഹം പറഞ്ഞു.

## Article Content

** **കോന്നിയിലേക്കില്ലെന്ന് സ്ഥിരീകരിച്ച് അടൂർ പ്രകാശ്. പാർട്ടി എടുക്കുന്ന തീരുമാനം മാനിക്കുന്നു. പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർഥിയെ കോന്നിയിൽ വിജയിപ്പിക്കും. പാർട്ടി പറയുന്നിടത്ത് പ്രവർത്തിക്കുക എന്നാണ് രാഷ്ട്രീയ വിശ്വാസമെന്നും അടൂർ പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോന്നിയിൽ പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കും. കേരളം മുഴുവൻ യുഡിഎഫിന്റെ വിജയത്തിനായി ഇറങ്ങുമെന്നും അടൂർ പ്രകാശ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു., ഇടതുഭരണം കേരളത്തിൽ അവസാനിപ്പിക്കുമെന്നും അദേഹം പറഞ്ഞു.

താൻ എവിടെയായാലും, കോന്നിയിലും ആറ്റിങ്ങലിലും, കേരളം മുഴുവനും യു.ഡി.എഫ് വിജയത്തിനായി നിങ്ങളോടൊപ്പം ഉണ്ടാകും. നമ്മൾ ഒരുമിച്ച് നിന്നാൽ മാത്രമേ വിജയിക്കാനാകൂവെന്ന് അടൂർ പ്രകാശ് പറഞ്ഞു. ആറ്റിങ്ങലിലെ ജനങ്ങളുടെ സ്നേഹത്തിനും വിശ്വാസത്തിനും താൻ എന്നും കടപ്പെട്ടിരിക്കുമെന്ന് അടൂർ പ്രകാശ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

**അടൂർ പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ്**

*പ്രിയപ്പെട്ട എന്റെ സഹപ്രവർത്തകരേ… 1996 മുതൽ 2019 വരെ കോന്നിയിലെ ജനങ്ങൾ എന്നെ അവരുടെ പ്രതിനിധിയായി തെരഞ്ഞെടുത്തത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി കരുതുന്നു. ഈ കാലഘട്ടത്തിൽ കോന്നിയിലെ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് പ്രവർത്തിക്കാൻ കഴിഞ്ഞത് എനിക്ക് വലിയ അഭിമാനമാണ്.*

> *കോന്നി എനിക്ക് ഒരു മണ്ഡലം മാത്രമല്ല… അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്… എന്റെ സ്വന്തം കുടുംബമാണ്. പാർട്ടി നിർദ്ദേശപ്രകാരം കേരളത്തിൽ സിപിഎമ്മിന് എവിടെയും സ്ഥിരമായ “കോട്ട” ഇല്ലെന്ന് തെളിയിക്കാനുള്ള വലിയ രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് ഞാൻ കോന്നിയിൽ നിന്ന് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലേക്ക് പോയത്.*

* ആറ്റിങ്ങലിലെ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും എന്നെ അതിയായ സ്നേഹത്തോടെയും വിശ്വാസത്തോടെയും സ്വീകരിച്ചു പാർലമെന്റിലേക്ക് അയച്ചു. ആ സ്നേഹത്തിനും വിശ്വാസത്തിനും ഞാൻ എന്നും കടപ്പെട്ടിരിക്കും.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348559/adoorprakash-confirms-that-he-will-not-be-joining-konni-NEW-)