---
title: "'എനിക്ക് എന്റെ വഴി'; ഹൈക്കമാൻഡ് നേതാക്കളോട് ക്ഷോഭിച്ച് കെ. സുധാകരൻ, പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്ന് സൂചന"
english_title: "Gold prices have decreased in the state."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348538/gold-prices-have-decreased-in-the-state-new-"
published_at: "2026-03-19T10:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb8327afeb2_k_sudhakaran_.jpg"
keywords: []
---

# 'എനിക്ക് എന്റെ വഴി'; ഹൈക്കമാൻഡ് നേതാക്കളോട് ക്ഷോഭിച്ച് കെ. സുധാകരൻ, പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്ന് സൂചന

> **Lead Summary:** **ദില്ലി: ** നേതാക്കളോട് ക്ഷുഭിതനായി കോൺ​ഗ്രസ് നേതാവ് കെ സുധാകരൻ. എനിക്ക് എന്റെ വഴിയെന്നാണ് വിളിച്ച നേതാക്കളോട് സുധാകരൻ ക്ഷോഭത്തോടെ പ്രതികരിച്ചത്. 12 മണിക്ക് കെ സുധാകരൻ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

## Article Content

**ദില്ലി: ** നേതാക്കളോട് ക്ഷുഭിതനായി കോൺ​ഗ്രസ് നേതാവ് കെ സുധാകരൻ. എനിക്ക് എന്റെ വഴിയെന്നാണ് വിളിച്ച നേതാക്കളോട് സുധാകരൻ ക്ഷോഭത്തോടെ പ്രതികരിച്ചത്. 12 മണിക്ക് കെ സുധാകരൻ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

കെ സി വേണു​ഗോപാലിനോട് ​ഗുഡ് ബൈ പറഞ്ഞാണ് സുധാകരൻ മറുപടി പറഞ്ഞത്. കോൺ​ഗ്രസിൽ കനത്ത പ്രതിസന്ധി ഉടലെടുക്കുന്നുവെന്നാണ് വിവരം. പുതിയ പാർട്ടി രൂപീകരിക്കാനുളള തയ്യാറെടുപ്പിലാണ് സുധാകരനെന്നും സൂചനകളുണ്ട്.

അതേസമയം എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് പറഞ്ഞിരുന്നു . കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂർ പ്രകാശിനും സീറ്റുണ്ടാകില്ല.

പെരുമ്പാവൂർ സീറ്റുൾപ്പടെ ആറ് സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടു. കൊച്ചിയിൽ മുഹമ്മദ് ഷിയാസ് മത്സരിക്കും. രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. മുഴവൻ സ്ഥാനാർത്ഥികളേയും ഇന്ന് പ്രഖ്യാപിക്കുമെന്നും ടിക്കറ്റ് കിട്ടാത്തവരുടെ വിഷമം മാറ്റുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു.

തർക്ക സീറ്റുകളിലെ തീരുമാനം ഹൈക്കമാൻഡിന് വിട്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർഗെയുടെ വസതിയിൽ നടന്ന മാരത്തോൺ ചർച്ച വെളുപ്പിന് 2.15 നാണ് അവസാനിച്ചത്. എംപിമാർ മത്സരിക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ചർച്ചക്ക് ശേഷം പ്രതികരിച്ചു.

തർക്കമുള്ള മണ്ഡലങ്ങളിലേക്ക് ആരെയും തീരുമാനിച്ചിട്ടില്ലെന്നും നാലഞ്ച് സീറ്റിൽ ചർച്ച തുടരുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ബാക്കി സീറ്റുകളിൽ തീരുമാനമായി. ഈ സീറ്റുകളിലെ സ്ഥാനാർത്ഥികളെ എഐസിസി പ്രഖ്യാപിക്കുമെന്നും. നല്ല സ്ഥാനാർത്ഥികളെയാണ് തീരുമാനിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് രാവിലെ വരുമെന്നും അദ്ദേഹം പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348538/gold-prices-have-decreased-in-the-state-new-)