---
title: "സീറ്റ് നിഷേധത്തിൽ അതൃപ്തി: കെ. സുധാകരന്റെ നീക്കങ്ങൾ ഉറ്റുനോക്കി ബിജെപി; രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക വൈകിയേക്കും"
english_title: "BJP closely watching K. Sudhakaran's moves; Second phase candidate list may be delayed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348528/bjp-closely-watching-k-sudhakarans-moves-second-phase-candidate-list-may-be-delayed"
published_at: "2026-03-19T09:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb7b6b14368_Second_phase_candidate_list_may_be_delayed.jpg"
keywords: []
---

# സീറ്റ് നിഷേധത്തിൽ അതൃപ്തി: കെ. സുധാകരന്റെ നീക്കങ്ങൾ ഉറ്റുനോക്കി ബിജെപി; രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക വൈകിയേക്കും

> **Lead Summary:** തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണ്ണയത്തിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കെ. സുധാകരൻ കടുത്ത അതൃപ്തിയിൽ. സിറ്റിംഗ് എംപിമാർക്ക് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനമാണ് സുധാകരന് തിരിച്ചടിയായത്. ഇതോടെ കണ്ണൂർ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ സുധാകരൻ, മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നതായാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കണ്ട് തന്റെ നിലപാട് വ്യക്തമാക്കും.

## Article Content

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണ്ണയത്തിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കെ. സുധാകരൻ കടുത്ത അതൃപ്തിയിൽ. സിറ്റിംഗ് എംപിമാർക്ക് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനമാണ് സുധാകരന് തിരിച്ചടിയായത്. ഇതോടെ കണ്ണൂർ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ സുധാകരൻ, മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നതായാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കണ്ട് തന്റെ നിലപാട് വ്യക്തമാക്കും.

അതേസമയം, സുധാകരന്റെ രാഷ്ട്രീയ നീക്കങ്ങളെ ബിജെപി നേതൃത്വം അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ഇന്ന് പുറത്തിറക്കാനിരുന്ന ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക സുധാകരന്റെ തീരുമാനത്തിന് ശേഷം മാത്രമേ പ്രഖ്യാപിക്കൂ എന്നാണ് സൂചന.

ദില്ലിയിൽ അർധരാത്രിവരെ കോൺ​ഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നടന്നിരുന്നു. സീറ്റില്ലെങ്കിലും മത്സരിക്കാൻ ഉറച്ചുനിൽക്കുകയാണ് കെ സുധാകരൻ. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം ഹൈക്കമാൻഡ് തുടരുകയാണ്. സുധാകരൻ വഴങ്ങുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. പ്രതിഷേധമുണ്ടായാലും നീണ്ടു നിൽക്കില്ലെന്ന പ്രതീക്ഷയിലും പ്രതിഷേധം പറഞ്ഞ് ഒതുക്കാമെന്ന കണക്കുകൂട്ടലിലുമാണ് നേതൃത്വം. സുധാകരൻ നാമനിർദേശ പത്രിക സമർപ്പണത്തിന് നീക്കം തുടങ്ങി എന്നാണ് സൂചന. കഴിഞ്ഞ ദിവസം കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടിരുന്നു.

ബിജെപിയുടെ ആദ്യഘട്ട പട്ടികയെ ചൊല്ലി പാർട്ടിയിൽ ഭിന്നത ശക്തമായിരുന്നു. ഇതിനിടെയാണ് രണ്ടാം ഘട്ട പത്രിക വൈകിയേക്കുമെന്ന വിവരങ്ങൾ പുറത്തുവരുന്നത്. പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ അണിനിരത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348528/bjp-closely-watching-k-sudhakarans-moves-second-phase-candidate-list-may-be-delayed)