---
title: "തമിഴ്‌നാട്ടിൽ സീറ്റ് തർക്കം മുറുകുന്നു: ഡിഎംകെയുടെ 'അഞ്ച് സീറ്റ്' തള്ളി സിപിഎം; ആറ് സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് പാർട്ടി"
english_title: "CPM rejects DMK's 'five seats'; party insists on six seats"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348524/cpm-rejects-dmks-five-seats-party-insists-on-six-seats"
published_at: "2026-03-19T09:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb77ab2fd87_party_insists_on_six_seats.jpg"
keywords: []
---

# തമിഴ്‌നാട്ടിൽ സീറ്റ് തർക്കം മുറുകുന്നു: ഡിഎംകെയുടെ 'അഞ്ച് സീറ്റ്' തള്ളി സിപിഎം; ആറ് സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് പാർട്ടി

> **Lead Summary:** ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി ഡിഎംകെ സഖ്യത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ആറ് സീറ്റുകൾ എന്ന ആവശ്യത്തിൽ കുറഞ്ഞ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന കടുത്ത നിലപാടിലാണ് സിപിഎം സംസ്ഥാന സമിതി. അഞ്ച് സീറ്റുകൾ നൽകാമെന്ന ഡിഎംകെയുടെ വാഗ്ദാനം പാർട്ടി തള്ളിക്കളഞ്ഞു. ആറ് സീറ്റുകൾ അനുവദിച്ചില്ലെങ്കിൽ തനിച്ച് മത്സരിക്കാനാണ് സിപിഎം നീക്കം.

## Article Content

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി ഡിഎംകെ സഖ്യത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ആറ് സീറ്റുകൾ എന്ന ആവശ്യത്തിൽ കുറഞ്ഞ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന കടുത്ത നിലപാടിലാണ് സിപിഎം സംസ്ഥാന സമിതി. അഞ്ച് സീറ്റുകൾ നൽകാമെന്ന ഡിഎംകെയുടെ വാഗ്ദാനം പാർട്ടി തള്ളിക്കളഞ്ഞു. ആറ് സീറ്റുകൾ അനുവദിച്ചില്ലെങ്കിൽ തനിച്ച് മത്സരിക്കാനാണ് സിപിഎം നീക്കം.

തിരഞ്ഞെടുത്ത ചില സീറ്റുകളിൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തി വിജയിപ്പിക്കുകയും, ബാക്കിയുള്ള ഇടങ്ങളിൽ ഡിഎംകെ സഖ്യത്തെ പിന്തുണയ്ക്കുകയും ചെയ്യാനാണ് നിലവിലെ ആലോചന. 1998-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പാർട്ടി സമാനമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഡിഎംകെ മുന്നോട്ടുവെച്ച അഞ്ച് സീറ്റുകൾ എന്ന ഓഫർ സിപിഐ അംഗീകരിച്ചു കഴിഞ്ഞു. നിലവിൽ തമിഴ്നാട് നിയമസഭയിൽ സിപിഎമ്മിന് രണ്ട് എംഎൽഎമാരാണുള്ളത്.

അതേസമയം, തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെയുള്ള പ്രധാന ആയുധമായി ക്രമസമാധാന പ്രശ്നങ്ങളെ ഉയർത്തിക്കാട്ടാനാണ് എൻഡിഎ തീരുമാനം. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്നും ക്രമസമാധാനം പൂർണ്ണമായും തകർന്നു എന്നും ആരോപിച്ച് എൻഡിഎ സഖ്യം തമിഴ്നാട്ടിലുടനീളം പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാൻ ഈ വിഷയത്തെ പ്രധാന പ്രചാരണ വിഷയമാക്കാനാണ് സഖ്യത്തിന്റെ നീക്കം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348524/cpm-rejects-dmks-five-seats-party-insists-on-six-seats)