---
title: "കണ്ണൂരിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്; അന്വേഷണം ആരംഭിച്ചു"
english_title: "Bomb thrown at policeman's house in Kannur; investigation launched"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348505/bomb-thrown-at-policemans-house-in-kannur-investigation-launched"
published_at: "2026-03-19T06:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb50d0f1127_BOMB.jpg"
keywords: []
---

# കണ്ണൂരിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്; അന്വേഷണം ആരംഭിച്ചു

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്. കണ്ണവം സ്‌റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.

## Article Content

**കണ്ണൂർ: **കണ്ണൂർ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്. കണ്ണവം സ്‌റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.

ബോംബ് പൊട്ടിയില്ല. ബൈക്കിലെത്തില രണ്ടംഗ സംഘമാണ് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ബോംബ് വീടിനു മുന്നിൽ കൊണ്ടുവെച്ചതാകാം എന്നും നി​ഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348505/bomb-thrown-at-policemans-house-in-kannur-investigation-launched)