---
title: "ഇത് ഇനി എന്റെ സ്വന്തം...; മധ്യപ്രദേശിൽ സ്വർണാഭരണങ്ങൾക്കൊപ്പം ഗ്യാസ് സിലിണ്ടറും മോഷ്ടിച്ച് കള്ളൻ"
english_title: "Thief steals gas cylinder along with gold ornaments in Madhya Pradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348470/thief-steals-gas-cylinder-along-with-gold-ornaments-in-madhya-pradesh"
published_at: "2026-03-18T19:48:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bab45d8cb92_CCTV.jpg"
keywords: []
---

# ഇത് ഇനി എന്റെ സ്വന്തം...; മധ്യപ്രദേശിൽ സ്വർണാഭരണങ്ങൾക്കൊപ്പം ഗ്യാസ് സിലിണ്ടറും മോഷ്ടിച്ച് കള്ളൻ

> **Lead Summary:** **ശിവ്പുരി (മധ്യപ്രദേശ്): **വീട് കുത്തിത്തുറന്ന് വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങൾക്കും പണത്തിനുമൊപ്പം ഗ്യാസ് സിലിണ്ടറും കവർന്ന് മോഷ്ടാവ് കടന്നുകളഞ്ഞു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിൽ നീതു രജാവത് എന്ന യുവതിയുടെ വീട്ടിലാണ് സിനിമാ സ്റ്റൈൽ മോഷണം നടന്നത്. തിങ്കളാഴ്ച വീട് പൂട്ടി അമ്മയുടെ അടുത്തേക്ക് പോയ നീതു, തൊട്ടടുത്ത ദിവസം തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്.

## Article Content

**ശിവ്പുരി (മധ്യപ്രദേശ്): **വീട് കുത്തിത്തുറന്ന് വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങൾക്കും പണത്തിനുമൊപ്പം ഗ്യാസ് സിലിണ്ടറും കവർന്ന് മോഷ്ടാവ് കടന്നുകളഞ്ഞു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിൽ നീതു രജാവത് എന്ന യുവതിയുടെ വീട്ടിലാണ് സിനിമാ സ്റ്റൈൽ മോഷണം നടന്നത്. തിങ്കളാഴ്ച വീട് പൂട്ടി അമ്മയുടെ അടുത്തേക്ക് പോയ നീതു, തൊട്ടടുത്ത ദിവസം തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്.

തിരിച്ചെത്തിയ നീതു കണ്ടത് വീട് മുഴുവൻ വലിച്ചുവാരിയിട്ടിരിക്കുന്നതും സ്വർണം, വെളളി ആഭരണങ്ങൾ, പണം, പ്രധാനപ്പെട്ട രേഖകൾ എന്നിവയ്ക്കൊപ്പം ഗ്യാസ് സിലിണ്ടറും മോഷണത്തെ പോയതുമാണ്. പിന്നാലെ സിസിടിവി പരിശോധിച്ചപ്പോൾ ആണ് മോഷ്ടാവ് സിലിണ്ടറും ചുമന്നുകൊണ്ട് പോകുന്നത് കണ്ടത്. ഉടനെ തന്നെ പോലീസിൽ വിവരം അറിയിച്ചു. പോലീസ് പ്രത്യേ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.

സമാനമായ മറ്റൊരു വാർത്ത കഴിഞ്ഞ ദിവസം ഭോപാലിലെ ലാൽഘട്ടി മേഖലയിൽ നിന്നും പുറത്തുവന്നിരുന്നു. അഭിഭാഷകന്റെ വീട്ടിൽ നിന്നും ഒഴിഞ്ഞ സിലിണ്ടറുകളുമായിട്ടാണ് മൂന്നുകള്ളന്മാർ കടന്നു കളഞ്ഞത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348470/thief-steals-gas-cylinder-along-with-gold-ornaments-in-madhya-pradesh)