---
title: "'തെരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ല'; കെ സുധാകരനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ"
english_title: "mullappally ramachandran against k sudhakaran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348462/mullappally-ramachandran-against-k-sudhakaran"
published_at: "2026-03-18T18:49:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69baa6cc23085_mullappali_ramachndran.jpg"
keywords: []
---

# 'തെരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ല'; കെ സുധാകരനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** )** പാർട്ടിക്കുള്ളിൽ പ്രശ്നമുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ പറയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ സുധാകരനെതിരെയാണ് അദ്ദേഹം ആഞ്ഞടിച്ചത്. പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ല. മാധ്യമങ്ങളെ കാണുമ്പോൾ എല്ലാം മറക്കരുത്. താൻ സീറ്റിനായി ഇത്രയും കാലത്തിനിടെ ഭിക്ഷാടനം നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** )** പാർട്ടിക്കുള്ളിൽ പ്രശ്നമുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ പറയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ സുധാകരനെതിരെയാണ് അദ്ദേഹം ആഞ്ഞടിച്ചത്. പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ല. മാധ്യമങ്ങളെ കാണുമ്പോൾ എല്ലാം മറക്കരുത്. താൻ സീറ്റിനായി ഇത്രയും കാലത്തിനിടെ ഭിക്ഷാടനം നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോൾ ഇക്കാര്യങ്ങൾ പറയേണ്ട സാഹചര്യമല്ലെന്ന് എനിക്ക് അറിയാവുന്നതാണ്. താൻ സീറ്റിനായി ആരോടും സമ്മർദ്ദം ചെലുത്തിയിട്ടില്ല. മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടാണ് ഇതുവരെ മത്സരിച്ചിട്ടുള്ളത്. ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടികയിൽ സാമുദായിക സമവാക്യങ്ങൾ പാലിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തന്റെ കാലത്തുള്ള പട്ടികയിൽ പാലിച്ചിരുന്നു എന്ന് അദ്ദേഹം മറുപടി നൽകി.

നേരത്തെ കെ സുധാകരനെ അനുനയിപ്പിക്കാൻ രമേശ് ചെന്നിത്തല നടത്തിയ നീക്കങ്ങളും പാളിയിരുന്നു. തർക്കങ്ങൾ തുടരുന്നതിനിടെ ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. അതേസമയം, കാസർഗോഡ് തൃക്കരിപ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യറെ മത്സരിപ്പിക്കാൻ ധാരണയായതിന് പിന്നാലെ പ്രതിഷേധം ശക്തമാവുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348462/mullappally-ramachandran-against-k-sudhakaran)