---
title: "നേച്ചർ മീറ്റ്‌സ് ഫാഷൻ; ഇനി സ്റ്റൈൽ ആയി ഒരുങ്ങാം ലീഫ് ട്രെൻഡ്നൊപ്പം"
english_title: "Now let's get ready in style with the leaf trend"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348451/now-lets-get-ready-in-style-with-the-leaf-trend"
published_at: "2026-03-18T17:04:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba8e56a5649_Now_lets_get_ready_in_style_with_the_leaf_trend.jpg"
keywords: []
---

# നേച്ചർ മീറ്റ്‌സ് ഫാഷൻ; ഇനി സ്റ്റൈൽ ആയി ഒരുങ്ങാം ലീഫ് ട്രെൻഡ്നൊപ്പം

> **Lead Summary:** ഇപ്പോൾ ഫാഷൻ ലോകത്ത് ട്രെൻഡായി മാറിയിരിക്കുകയാണ് ലീഫ് ഡിസൈൻ ഡ്രസ്സുകൾ . പ്രകൃതിയുടെ സാന്ദര്യം നേരിട്ട് വസ്ത്രങ്ങളിൽ പ്രതിഫലിപ്പിക്കുന്ന ഈ ട്രെൻഡ് സിംപിളായ ലുക്കിനും സ്റ്റൈലിഷ് ഫീലും നൽകുന്നു. വിവിധ ഷേഡുകളിൽ ഉള്ള പച്ച നിറങ്ങളും ട്രോപ്പിക്കൽ ഇലകളുടെ പ്രിന്റിംഗ്‌സും ചേർന്ന ഡിസൈൻസും വസ്ത്രങ്ങൾക്ക് പുത്തൻ ലുക്ക് നൽകുന്നു .

## Article Content

ഇപ്പോൾ ഫാഷൻ ലോകത്ത് ട്രെൻഡായി മാറിയിരിക്കുകയാണ് ലീഫ് ഡിസൈൻ ഡ്രസ്സുകൾ . പ്രകൃതിയുടെ സാന്ദര്യം നേരിട്ട് വസ്ത്രങ്ങളിൽ പ്രതിഫലിപ്പിക്കുന്ന ഈ ട്രെൻഡ് സിംപിളായ ലുക്കിനും സ്റ്റൈലിഷ് ഫീലും നൽകുന്നു. വിവിധ ഷേഡുകളിൽ ഉള്ള പച്ച നിറങ്ങളും ട്രോപ്പിക്കൽ ഇലകളുടെ പ്രിന്റിംഗ്‌സും ചേർന്ന ഡിസൈൻസും വസ്ത്രങ്ങൾക്ക് പുത്തൻ ലുക്ക് നൽകുന്നു .

കുർത്തികളിൽ ചെറിയ ലീഫ് മോറ്റിഫുകൾ, സിംപിൾ എലഗൻസ് ലുക്ക് സൃഷ്ടിക്കുന്നു. മാക്സി ഡ്രെസ്സുകളിൽ വലിയ ഇല പ്രിന്റുകൾ ചെയ്തിരിക്കുന്നത് ഫ്‌ളോയ് ലുക്ക് നൽകുന്നു. സാരികളിലും അനാർക്കലി സ്റ്റൈലിലും ലീഫ് എംബ്രോയ്ഡറി ഉപയോഗിച്ച് ട്രഡിഷനലും മോഡേണും ചേർന്ന ഒരു പ്രേത്യേക ഭംഗി നൽകുന്നു. വേനൽ കാലത്തു ധരിക്കാൻ അനുയോജ്യമായ ലളിതവുമായ ഫാബ്രിക്കുകളായ കോട്ടൺ, ലിനൻ തുടങ്ങിയവയിലാണ് ഈ ഡിസൈനുകൾ കൂടുതലായും കാണുന്നത്. ഈ ട്രെൻഡ് കൂടുതൽ ജനങ്ങൾക്കടയിൽ സ്വീകാര്യത നേടാൻ കാരണങ്ങൾ ഉണ്ട്. പ്രധാനമായും ഇക്കാലത്ത് ആളുകൾ ഇക്കോ ഫ്രണ്ട്‌ലി ഫാഷൻ തിരഞ്ഞെടുക്കാൻ തുടങ്ങിയത് വലിയൊരു മാറ്റമാണ്.

നിറങ്ങളിൽ കൂടി വലിയൊരു വൈവിധ്യം കാണാം. ഗ്രീൻ ഷേഡുകൾക്കു പുറമേ ഒലിവ് ഗ്രീൻ , സ്റ്റേജ് ഗ്രീൻ, ഗോൾഡൻ ടച്ചുകൾ എന്നിവയും ഇപ്പോൾ ട്രെൻഡിലാണ്. ചില ഡിസൈനുകളിൽ ബർഗണ്ടി, ബ്രൗൺ പോലുള്ള ഡാർക്ക് ഷേഡുകളോടൊപ്പം ലീഫ് പാറ്റേണുകൾ ഉപയോഗിക്കുന്നത് സ്റ്റൈലിന് കൂടുതൽ ഡെപ്ത് നൽകുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ, പ്രേത്യേകിച്ച് ഇൻസ്റ്റഗ്രാമിൽ ,ലീഫ് ഡിസൈൻ ഔട്ട് ഫിറ്റുകൾ വലിയ തോതിൽ ട്രെൻഡാവുന്നുണ്ട്. നാച്ചുറൽ മേക്കപ്പും മിനിമൽ ആക്സസറീസും ചേർന്നാൽ ഈ സ്റ്റൈലും കൂടുതൽ ആകർഷകമാവുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348451/now-lets-get-ready-in-style-with-the-leaf-trend)