---
title: "വൈകുന്നേരത്തെ ചായയ്ക്ക് കട്ടക്കൊരു കൂട്ട്; ഇതാ രുചികരമായ മസാല എഗ്ഗ് ടോസ്റ്റ്!"
english_title: "A delicious accompaniment to evening tea; here's a delicious spicy egg toast!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348441/a-delicious-accompaniment-to-evening-tea-heres-a-delicious-spicy-egg-toast"
published_at: "2026-03-18T16:10:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba81be02066_heres_a_delicious_spicy_egg_toast.jpg"
keywords: []
---

# വൈകുന്നേരത്തെ ചായയ്ക്ക് കട്ടക്കൊരു കൂട്ട്; ഇതാ രുചികരമായ മസാല എഗ്ഗ് ടോസ്റ്റ്!

> **Lead Summary:** വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ രുചികരവും പോഷകസമൃദ്ധവുമായ ഒരു വിഭവം തിരയുകയാണോ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന 'മസാല എഗ്ഗ് ബ്രെഡ് ടോസ്റ്റ്' പരീക്ഷിച്ചു നോക്കൂ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

## Article Content

വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ രുചികരവും പോഷകസമൃദ്ധവുമായ ഒരു വിഭവം തിരയുകയാണോ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന 'മസാല എഗ്ഗ് ബ്രെഡ് ടോസ്റ്റ്' പരീക്ഷിച്ചു നോക്കൂ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ:

ബ്രെഡ് സ്ലൈസ്: 4 എണ്ണം

മുട്ട: 2 എണ്ണം

ഉരുളക്കിഴങ്ങ് (പുഴുങ്ങി ഉടച്ചത്): 1 എണ്ണം

സവാള (അരിഞ്ഞത്): 1 എണ്ണം

ക്യാപ്സിക്കം (അരിഞ്ഞത്): പകുതി

പച്ചമുളക്: 1 എണ്ണം

മുളകുപൊടി: ½ ടീസ്പൂൺ

ഗരം മസാല: ½ ടീസ്പൂൺ

ജീരകപ്പൊടി: ½ ടീസ്പൂൺ

കുരുമുളക് പൊടി, ഉപ്പ്, എണ്ണ: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഒരു ബൗളിൽ പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങ്, സവാള, ക്യാപ്സിക്കം, പച്ചമുളക്, മുളകുപൊടി, ഗരം മസാല, ജീരകപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചു വെക്കുക.

മറ്റൊരു പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിച്ച് അല്പം കുരുമുളകുപൊടിയും ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക.

പാൻ ചൂടാക്കി അല്പം എണ്ണ തടവുക. ബ്രെഡ് സ്ലൈസ് പാനിൽ വെച്ച് അതിനു മുകളിൽ തയ്യാറാക്കി വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് മസാല കൂട്ട് നന്നായി പരത്തുക.

മസാലയ്ക്ക് മുകളിലായി അടിച്ചുവെച്ച മുട്ട ഒഴിക്കുക. ശേഷം ബ്രെഡ് തിരിച്ചിട്ട് മറുഭാഗത്തും അല്പം മുട്ട മിശ്രിതം ഒഴിക്കാവുന്നതാണ്.

ആവശ്യമെങ്കിൽ അല്പം എണ്ണ കൂടി ഒഴിച്ച് രണ്ടു വശവും സ്വർണ്ണ നിറമാകുന്നത് വരെ നന്നായി ടോസ്റ്റ് ചെയ്തെടുക്കുക.

രുചികരമായ മസാല എഗ്ഗ് ടോസ്റ്റ് തയ്യാർ! ചൂടുചായയ്‌ക്കൊപ്പം ഇത് വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348441/a-delicious-accompaniment-to-evening-tea-heres-a-delicious-spicy-egg-toast)