---
title: "യുദ്ധമുഖത്ത് ഇറാനെ ചേർത്തുപിടിച്ച് ഇന്ത്യ; ഡൽഹിയിൽ നിന്ന് മരുന്നുകൾ കൈമാറി, നയതന്ത്ര ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവ്!"
english_title: "India provides medicines to Iran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348437/india-provides-medicines-to-iran"
published_at: "2026-03-18T15:46:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba7c157a6b4_20.jpg"
keywords: []
---

# യുദ്ധമുഖത്ത് ഇറാനെ ചേർത്തുപിടിച്ച് ഇന്ത്യ; ഡൽഹിയിൽ നിന്ന് മരുന്നുകൾ കൈമാറി, നയതന്ത്ര ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവ്!

> **Lead Summary:** **ടെഹ്റാൻ: [ **ഇറാൻ നേരിടുന്ന നിലവിലെ യുദ്ധസാഹചര്യത്തിൽ മാനുഷിക പരിഗണന മുൻനിർത്തി ഇന്ത്യ ഔദ്യോഗികമായി മരുന്നുകൾ കൈമാറി. ഡൽഹിയിലെ ഇറാൻ എംബസി വഴിയാണ് ഈ സഹായം ലഭ്യമാക്കിയത്.

## Article Content

**ടെഹ്റാൻ: [ **ഇറാൻ നേരിടുന്ന നിലവിലെ യുദ്ധസാഹചര്യത്തിൽ മാനുഷിക പരിഗണന മുൻനിർത്തി ഇന്ത്യ ഔദ്യോഗികമായി മരുന്നുകൾ കൈമാറി. ഡൽഹിയിലെ ഇറാൻ എംബസി വഴിയാണ് ഈ സഹായം ലഭ്യമാക്കിയത്.

അയൽരാജ്യങ്ങൾ വഴി റോഡ് മാർഗ്ഗമായിരിക്കും ഈ മരുന്നുകൾ ഇറാനിലേക്ക് എത്തിക്കുക. സമീപകാലത്ത് ചില വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നതകൾ നിലനിന്നിരുന്നെങ്കിലും, നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ കൈനീട്ടിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണ്ണായകമായി.

യുദ്ധം ആരംഭിച്ച വേളയിൽ ഇറാനെതിരെയുള്ള ആക്രമണങ്ങളെ ഇന്ത്യ പരസ്യമായി അപലപിച്ചില്ലെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റിനെ നേരിട്ട് ഫോണിൽ വിളിക്കുകയും, ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ നിരന്തരം ചർച്ചകൾ നടത്തുകയും ചെയ്തതോടെ ബന്ധം കൂടുതൽ സുഗമമായി.

ഈ ചർച്ചകൾക്ക് പിന്നാലെയാണ് ഇപ്പോൾ മരുന്നുകൾ ഉൾപ്പെടെയുള്ള സഹായം ഇന്ത്യ നൽകിയിരിക്കുന്നത്. അതേസമയം, ഇന്ത്യയുടെ ഊർജ്ജ സുരക്ഷയുമായി ബന്ധപ്പെട്ടും ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ട്.

ഇറാന്റെ സഹായത്തോടെ ഇന്ത്യയുടെ രണ്ട് എൽപിജി ടാങ്കറുകൾ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സാധിച്ചു. ഇതിന് ഇന്ത്യ ഇറാനോട് നന്ദി അറിയിക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കൂടുതൽ ടാങ്കറുകൾ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഇരുരാജ്യങ്ങളും സംയുക്തമായി തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348437/india-provides-medicines-to-iran)