---
title: "'ഇനി കൊച്ചിയിയിൽ സർവം ദീപ്തം'; യുഡിഎഫ് തീരുമാനത്തിന് മുൻപേ സ്ഥാനാർഥിയായി പോസ്റ്റർ അടിച്ച് ദീപ്തി മേരി വർഗീസ്"
english_title: "deepthi mary varghese printed posters for election campaign before udf announcement"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348382/deepthi-mary-varghese-printed-posters-for-election-campaign-before-udf-announcement"
published_at: "2026-03-18T12:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba53fb66b6d_deepthi_mery_varghese.jpg"
keywords: []
---

# 'ഇനി കൊച്ചിയിയിൽ സർവം ദീപ്തം'; യുഡിഎഫ് തീരുമാനത്തിന് മുൻപേ സ്ഥാനാർഥിയായി പോസ്റ്റർ അടിച്ച് ദീപ്തി മേരി വർഗീസ്

> **Lead Summary:** > **കൊച്ചി: ( **[www.truevisionnews.com]** )** യുഡിഎഫ് തീരുമാനം എടുക്കും മുൻപേ കൊച്ചിയിൽ സ്ഥാനാർഥിയാകാൻ തയ്യാറെടുത്ത് ദീപ്തി മേരി വർഗീസ്. നോമിനേഷൻ ഫോം ഫിൽ ചെയ്തും പോസ്റ്റർ പ്രിൻ്റ് ചെയ്തും ദീപ്തി പ്രചാരണത്തിന് തയ്യാറെടുക്കുകയാണ്. ഇനി കൊച്ചിയിയിൽ സർവം ദിപ്തം "എന്ന പേരിലാണ് ദീപ്തി മേരി വർഗ്ഗീസ് പോസ്റ്റർ പ്രിൻ്റ് ചെയ്തിരിക്കുന്നത്.

## Article Content

> **കൊച്ചി: ( **[www.truevisionnews.com]** )** യുഡിഎഫ് തീരുമാനം എടുക്കും മുൻപേ കൊച്ചിയിൽ സ്ഥാനാർഥിയാകാൻ തയ്യാറെടുത്ത് ദീപ്തി മേരി വർഗീസ്. നോമിനേഷൻ ഫോം ഫിൽ ചെയ്തും പോസ്റ്റർ പ്രിൻ്റ് ചെയ്തും ദീപ്തി പ്രചാരണത്തിന് തയ്യാറെടുക്കുകയാണ്. ഇനി കൊച്ചിയിയിൽ സർവം ദിപ്തം "എന്ന പേരിലാണ് ദീപ്തി മേരി വർഗ്ഗീസ് പോസ്റ്റർ പ്രിൻ്റ് ചെയ്തിരിക്കുന്നത്.

> എറണാകുളം ജില്ലയിൽ കൊച്ചി ,തൃപ്പൂണിത്തുറ, പെരുമ്പാവൂർ, വൈപ്പിൻ സീറ്റുകളിൽ സ്ഥാനാർഥിയെ തീരുമാനിക്കാൻ കോൺഗ്രസിന് ഇനിയും കഴിഞ്ഞിട്ടില്ല. സീറ്റിന് വേണ്ടിയുളള നേതാക്കളുടെ വടംവലി ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് കൊച്ചി നിയോജക സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുന്നേ ദീപ്‌തി മേരി വർഗ്ഗീസ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത്."ഇനി കൊച്ചിയിൽ സർവ്വം ദീപ്‌തം" എന്ന പോസ്റ്ററുകൾ പ്രിന്റ് ചെയ്തുവെങ്കിലും പിന്നീട് പ്രിന്റിംഗ് നിർത്തിവച്ചു.

അതേ സമയം കൊച്ചി നിയോജക മണ്ഡലത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സ്ഥാനാർഥിയാകാനുള്ള സാധ്യതയാണുള്ളത്. ഇന്ന് വൈകുന്നേരം ഷിയാസിന്റെ റോഡ് ഷോ കൊച്ചിയിൽ തീരുമാനിച്ചിട്ടുണ്ട്. ഷിയാസിന് സീറ്റ് നൽകണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ നേതാവ് വിഡി സതിശൻ. പെരുമ്പാവൂരിൽ സീറ്റിനായി എൽദോസ് കുന്നുപ്പള്ളിയും മനോജ് മൂത്തേടനും ഒരുപോലെ ശ്രമിക്കുന്നുണ്ട്.

പെരുമ്പാവൂരിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ നേതാക്കളുമായി ചർച്ച നടത്തി പരിഹാരം കാണാനാണ് എൽദോസ് കുന്നപ്പിള്ളിയുടെ ശ്രമം. തൃപ്പൂണിത്തുറയിൽ ദീപക്ക് ജോയിയും എം. ലിജുവും ഒരുപോലെ പ്രതീക്ഷ വച്ച് പുലർത്തുകയാണ്. വൈപ്പിനിൽ മുൻ മേയർ ടോണി ചമ്മിണിക്ക് വേണ്ടിയാണ് നേതാക്കൾ വാദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348382/deepthi-mary-varghese-printed-posters-for-election-campaign-before-udf-announcement)