---
title: "സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചെന്ന സംശയവുമായി നാട്ടുകാര്‍; കൊയിലാണ്ടിയിലെ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണം; വിശദമായ അന്വേഷണത്തിന് പൊലീസ്"
english_title: "death of three mbbs students accident under suspicion police detailed probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348328/death-of-three-mbbs-students-accident-under-suspicion-police-detailed-probe"
published_at: "2026-03-18T09:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba2b262dd7d_accident.jpg"
keywords: []
---

# സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചെന്ന സംശയവുമായി നാട്ടുകാര്‍; കൊയിലാണ്ടിയിലെ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണം; വിശദമായ അന്വേഷണത്തിന് പൊലീസ്

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ 3 എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചെന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചതിനെ തുടർന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ച മൂന്നുപേരും. പൊലീസ് അപകട സ്ഥലത്തെത്തി പരിശോധിച്ചുവരികയാണ്.

## Article Content

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ 3 എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചെന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചതിനെ തുടർന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ച മൂന്നുപേരും. പൊലീസ് അപകട സ്ഥലത്തെത്തി പരിശോധിച്ചുവരികയാണ്.

സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചെന്ന സംശയമാണ് നാട്ടുകാർ ഉയർത്തുന്നത്. വാഹനത്തിൻ്റെ പിറകുവശം തകർന്നതാണ് നാട്ടുകാരുടെ സംശയത്തിന് കാരണം. സ്കൂട്ടർ പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായതെങ്കിൽ പിൻഭാ​​ഗം തകരുമോ എന്ന ചോദ്യമാണ് ഉയർത്തുന്നത്. വാഹനത്തിൻ്റെ പിറകിലുള്ള പരിക്ക് ഏതെങ്കിലും വാഹനം വന്ന് ഇടിച്ചതാണോ എന്നാണ് സംശയം. സമീപത്തുള്ള സിസിടിവി പരിശോധിച്ചെങ്കിലും അപകടത്തിൻ്റെ ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്നും നാട്ടുകാർ പറയുന്നു. അതേസമയം, നാട്ടുകാരുടെ സംശയം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്. വടകര ഡിവൈഎസ്പി ഉൾപ്പെടെ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

കോഴിക്കോട് കൊയിലാണ്ടിയിൽ കുറുവങ്ങാട് ആണ് അപകടം ഉണ്ടായത്. നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. മൂവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു. മലബാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളാണ്. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348328/death-of-three-mbbs-students-accident-under-suspicion-police-detailed-probe)