---
title: "ഗംഗാ നദിയിൽ ഇഫ്താർ വിരുന്ന്, ബിരിയാണി അവശിഷ്ടം ഒഴുക്കി; വാരണാസിയിൽ 14 യുവാക്കൾ അറസ്റ്റിൽ"
english_title: "14 youths arrested in Varanasi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348319/14-youths-arrested-in-varanasi"
published_at: "2026-03-18T09:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba2304e33dc_14_youths_arrested_in_Varanasi.jpg"
keywords: []
---

# ഗംഗാ നദിയിൽ ഇഫ്താർ വിരുന്ന്, ബിരിയാണി അവശിഷ്ടം ഒഴുക്കി; വാരണാസിയിൽ 14 യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** വാരണാസി: ഗംഗാ നദിയിലെ ബോട്ടിൽ വച്ച് ഇഫ്താർ വിരുന്നും ചിക്കൻ ബിരിയാണി അവശിഷ്ടങ്ങൾ നദിയിലേക്ക് വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശിൽ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വാരണാസിയിലെ ഗംഗാ നദിയിൽ വച്ചാണ് സംഭവം നടന്നത്. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് വാരണാസി പോലീസ് യുവാക്കളെ പിടികൂടിയത്.

## Article Content

വാരണാസി: ഗംഗാ നദിയിലെ ബോട്ടിൽ വച്ച് ഇഫ്താർ വിരുന്നും ചിക്കൻ ബിരിയാണി അവശിഷ്ടങ്ങൾ നദിയിലേക്ക് വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശിൽ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വാരണാസിയിലെ ഗംഗാ നദിയിൽ വച്ചാണ് സംഭവം നടന്നത്. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് വാരണാസി പോലീസ് യുവാക്കളെ പിടികൂടിയത്.

ഗംഗാ നദിയിൽ ബോട്ടിലിരുന്ന് ഇഫ്താർ വിരുന്ന് നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി എടുത്തത്. ചൊവ്വാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

ബിജെപി യുവ മോർച്ച മേധാവിയുടെ പരാതിയിലാണ് നടപടി. കോട്വാലി പൊലീസ് സ്റ്റേഷനിലാണ് കേസ് എടുത്തിട്ടുള്ളത്. സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന പതിനായിരങ്ങളുടെ വികാരം വ്രണപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഗംഗാ നദിയിൽ ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടം നദിയിൽ ഒഴുക്കിയതെന്നാണ് ആരോപണം. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നാണ് ആയിരങ്ങളാണ് കാശിയിൽ ദിവസേന ഗംഗാനദിയിൽ പ്രാർത്ഥനയ്ക്കായി എത്തുന്നത്. തിങ്കളാഴ്ചയാണ് വീഡിയോ വൈറലായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348319/14-youths-arrested-in-varanasi)