---
title: "സിംഗപ്പൂർ എയർലൈൻസിൽ വിമാന ജീവനക്കാരിക്ക് നേരെ അതിക്രമം; ഇന്ത്യൻ പൗരൻ ചാൻഗീ വിമാനത്താവളത്തിൽ പിടിയിൽ"
english_title: "Singapore Airlines flight attendant assaulted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348314/singapore-airlines-flight-attendant-assaulted"
published_at: "2026-03-18T08:26:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba14d0aea61_6.jpg"
keywords: []
---

# സിംഗപ്പൂർ എയർലൈൻസിൽ വിമാന ജീവനക്കാരിക്ക് നേരെ അതിക്രമം; ഇന്ത്യൻ പൗരൻ ചാൻഗീ വിമാനത്താവളത്തിൽ പിടിയിൽ

> **Lead Summary:** സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ വെച്ച് വനിതാ ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 36 വയസ്സുകാരനായ ഇന്ത്യൻ പൗരൻ ആകാശ് തിവാരിയെ സിംഗപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. വിമാനം സിംഗപ്പൂരിലെ ചാൻഗീ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ എയർപോട്ട് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

## Article Content

സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ വെച്ച് വനിതാ ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 36 വയസ്സുകാരനായ ഇന്ത്യൻ പൗരൻ ആകാശ് തിവാരിയെ സിംഗപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. വിമാനം സിംഗപ്പൂരിലെ ചാൻഗീ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ എയർപോട്ട് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഫെബ്രുവരി 9-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിമാനത്തിൽ ഭക്ഷണം വിളമ്പുന്നതിനിടെ പ്രതി ഫ്ലൈറ്റ് അറ്റൻഡന്റായ യുവതിയെ മനഃപൂർവ്വം ശരീരത്തിൽ സ്പർശിച്ചു എന്നാണ് പരാതി. ജീവനക്കാരി താക്കീത് നൽകിയിട്ടും ലാൻഡിംഗിന് തയ്യാറെടുക്കുന്ന സമയത്ത് ഇയാൾ യുവതിയെ പിന്തുടരുകയും ഉപദ്രവം തുടരുകയും ചെയ്തുവെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.

വിമാനം ലാൻഡ് ചെയ്ത ഉടൻ യുവതി തന്റെ സൂപ്പർവൈസറെ വിവരമറിയിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. സിംഗപ്പൂർ നിയമപ്രകാരം മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ തെറ്റുകാരനല്ലെന്നായിരുന്നു ആകാശ് തിവാരിയുടെ മറുപടി. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348314/singapore-airlines-flight-attendant-assaulted)