---
title: "ഇന്ത്യ വഴി ഡ്രോൺ കടത്ത്, മ്യാൻമറിൽ സായുധ പരിശീലനം; യുഎസ് പൗരനും യുക്രെയ്ൻ സ്വദേശികളും എൻഐഎ പിടിയിൽ"
english_title: "Drone smuggling via India, armed training in Myanmar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348301/drone-smuggling-via-india-armed-training-in-myanmar"
published_at: "2026-03-17T22:55:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b98eed11c57_21.jpg"
keywords: []
---

# ഇന്ത്യ വഴി ഡ്രോൺ കടത്ത്, മ്യാൻമറിൽ സായുധ പരിശീലനം; യുഎസ് പൗരനും യുക്രെയ്ൻ സ്വദേശികളും എൻഐഎ പിടിയിൽ

> **Lead Summary:** അതിർത്തി കടന്നുള്ള ആയുധ പരിശീലനവും നിരോധിത സംഘടനകളുമായുള്ള ബന്ധവും ആരോപിച്ച് ഏഴ് വിദേശ പൗരന്മാരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. യുഎസ് പൗരനായ മാത്യൂ വാൻഡെയ്‌കെ, യുക്രെയ്ൻ സ്വദേശികളായ ഹുർബ പെട്രോ, സ്ലിവിയാക് ടറസ്, സുക്മനോവ്‌സ്‌കി, സ്‌റ്റെഫാൻകിവ് മരിയൻ, ഹോങ്ചരുക് മക്‌സിം, കമിൻസ്‌കി വിക്ടർ എന്നിവരാണ് പിടിയിലായത്. ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതി ഇവരെ 11 ദിവസത്തെ റിമാൻഡിൽ വിട്ടു.

## Article Content

അതിർത്തി കടന്നുള്ള ആയുധ പരിശീലനവും നിരോധിത സംഘടനകളുമായുള്ള ബന്ധവും ആരോപിച്ച് ഏഴ് വിദേശ പൗരന്മാരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. യുഎസ് പൗരനായ മാത്യൂ വാൻഡെയ്‌കെ, യുക്രെയ്ൻ സ്വദേശികളായ ഹുർബ പെട്രോ, സ്ലിവിയാക് ടറസ്, സുക്മനോവ്‌സ്‌കി, സ്‌റ്റെഫാൻകിവ് മരിയൻ, ഹോങ്ചരുക് മക്‌സിം, കമിൻസ്‌കി വിക്ടർ എന്നിവരാണ് പിടിയിലായത്. ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതി ഇവരെ 11 ദിവസത്തെ റിമാൻഡിൽ വിട്ടു.

ഇന്ത്യയിൽ നിരോധിക്കപ്പെട്ട സംഘടനകൾക്കും മറ്റ് സായുധ ഗ്രൂപ്പുകൾക്കും ആയുധപരിശീലനം നൽകിയതായാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. മിസോറമിലെ അതീവ സുരക്ഷാ മേഖലകളിൽ അനധികൃതമായി പ്രവേശിച്ചതായും തുടർന്ന് മ്യാൻമറിലേക്ക് കടന്ന് സായുധ പോരാളികൾക്ക് ഡ്രോൺ ഉപയോഗത്തിൽ പരിശീലനം നൽകിയതായും എൻഐഎയുടെ എഫ്ഐആറിൽ വ്യക്തമാക്കുന്നു. യൂറോപ്പിൽ നിന്ന് ഇന്ത്യ വഴി വൻതോതിൽ ഡ്രോണുകൾ മ്യാൻമറിലേക്ക് കടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

ടൂറിസ്റ്റ് വിസയിലാണ് 14 യുക്രെയ്ൻ പൗരന്മാർ ഗുവാഹട്ടി വഴി മിസോറമിലെത്തിയത്. അവിടെ നിന്ന് നിയമവിരുദ്ധമായി മ്യാൻമർ അതിർത്തി കടക്കുകയായിരുന്നു. കേസിൽ യുഎസ് പൗരന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിച്ച ഇന്ത്യയിലെ യുഎസ് എംബസി, സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും എന്നാൽ സ്വകാര്യതാ നയങ്ങൾ ഉള്ളതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348301/drone-smuggling-via-india-armed-training-in-myanmar)