---
title: "'പേരാമ്പ്രയിൽ നൂറു ശതമാനം പ്രതീക്ഷ'; പോരാട്ടത്തിനിറങ്ങി ഫാത്തിമ തഹ്‍ലിയ"
english_title: "'One hundred percent hope in Perambra'; Fathima Tahlia joins the fight"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348297/one-hundred-percent-hope-in-perambra-fathima-tahlia-joins-the-fight"
published_at: "2026-03-17T22:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b989e2cf277_18.jpg"
keywords: []
---

# 'പേരാമ്പ്രയിൽ നൂറു ശതമാനം പ്രതീക്ഷ'; പോരാട്ടത്തിനിറങ്ങി ഫാത്തിമ തഹ്‍ലിയ

> **Lead Summary:** പേരാമ്പ്ര നിയമസഭാ മണ്ഡലത്തിൽ നൂറു ശതമാനം വിജയപ്രതീക്ഷയുമായാണ് താൻ ജനവിധി തേടുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‍ലിയ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുസ്‍ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു തഹ്‍ലിയയുടെ പ്രതികരണം. പാർട്ടി ഏൽപ്പിച്ച ഈ വലിയ ദൗത്യത്തെ ഭാഗ്യമായാണ് കാണുന്നതെന്നും അവർ പറഞ്ഞു.

## Article Content

പേരാമ്പ്ര നിയമസഭാ മണ്ഡലത്തിൽ നൂറു ശതമാനം വിജയപ്രതീക്ഷയുമായാണ് താൻ ജനവിധി തേടുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‍ലിയ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുസ്‍ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു തഹ്‍ലിയയുടെ പ്രതികരണം. പാർട്ടി ഏൽപ്പിച്ച ഈ വലിയ ദൗത്യത്തെ ഭാഗ്യമായാണ് കാണുന്നതെന്നും അവർ പറഞ്ഞു.

കേരളത്തിലുടനീളം ആഞ്ഞടിക്കുന്ന ഭരണവിരുദ്ധ തരംഗത്തിന്റെ പ്രതിഫലനം പേരാമ്പ്രയിൽ പ്രകടമാകുമെന്നും എൽ.ഡി.എഫ് സർക്കാരിന്റെ ഭരണത്തിന് അറുതി വരുത്താൻ ജനങ്ങൾ കാത്തിരിക്കുകയാണെന്നും തഹ്‍ലിയ അവകാശപ്പെട്ടു. പേരാമ്പ്രയിലെ സ്ത്രീകളും സാധാരണക്കാരും ഉൾപ്പെടെയുള്ള മുഴുവൻ വോട്ടർമാരുടെയും പിന്തുണ തനിക്കുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇടതുകോട്ടയായി അറിയപ്പെടുന്ന പേരാമ്പ്രയിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ച മുന്നേറ്റം കാഴ്ചവെക്കാൻ സാധിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് പാർട്ടിയുടെ യുവ നേതാക്കളിൽ പ്രധാനിയായ ഫാത്തിമ തഹ്‍ലിയയെ തന്നെ ലീഗ് നേതൃത്വം മത്സരരംഗത്തിറക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348297/one-hundred-percent-hope-in-perambra-fathima-tahlia-joins-the-fight)