---
title: "'രാഷ്ട്രീയ സത്യസന്ധത കാണിച്ചില്ല' - കോൺഗ്രസിനെതിരെ സണ്ണി എം. കപിക്കാടിന്റെ പ്രതികരണം"
english_title: "'Political honesty was not shown' - Sunny M. Kapikad's response against Congress"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348291/political-honesty-was-not-shown-sunny-m-kapikads-response-against-congress"
published_at: "2026-03-17T21:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b975248d510_13.jpg"
keywords: []
---

# 'രാഷ്ട്രീയ സത്യസന്ധത കാണിച്ചില്ല' - കോൺഗ്രസിനെതിരെ സണ്ണി എം. കപിക്കാടിന്റെ പ്രതികരണം

> **Lead Summary:** വൈക്കം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിച്ച ശേഷം തഴഞ്ഞ സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി ദളിത് ചിന്തകൻ സണ്ണി എം. കപിക്കാട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ടാണ് തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടതെന്നും എന്നാൽ പിന്നീട് എന്ത് മാറ്റമാണ് ഉണ്ടായതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് സീറ്റ് നൽകേണ്ടെന്ന് തീരുമാനിച്ചിരുന്നുവെങ്കിൽ അത് നേരത്തെ അറിയിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

വൈക്കം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിച്ച ശേഷം തഴഞ്ഞ സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി ദളിത് ചിന്തകൻ സണ്ണി എം. കപിക്കാട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ടാണ് തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടതെന്നും എന്നാൽ പിന്നീട് എന്ത് മാറ്റമാണ് ഉണ്ടായതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് സീറ്റ് നൽകേണ്ടെന്ന് തീരുമാനിച്ചിരുന്നുവെങ്കിൽ അത് നേരത്തെ അറിയിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ പേര് ചർച്ചകളിൽ വന്നപ്പോൾ കോൺഗ്രസ് നേതൃത്വം അത് നിഷേധിച്ചിരുന്നില്ല. ഗാന്ധിയെ ആശയപരമായി വിമർശിച്ചതിനെ സ്ഥാനാർത്ഥിത്വവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരത്തിന് വേണ്ടി ഓടിനടക്കുന്നവരാണ് ദളിത് സമൂഹം എന്ന തെറ്റിദ്ധാരണ ഇതോടെ മാറിയെന്നും അദ്ദേഹം പരിഹസിച്ചു. വൈക്കത്ത് കെ. ബിനിമോനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, കടുത്ത തർക്കങ്ങൾക്കൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 55 അംഗ സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. കെ. സുധാകരന്റെ നിർദ്ദേശങ്ങൾ തള്ളിക്കൊണ്ട് നിലവിലെ എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് കർശന നിലപാടെടുത്തു. പാലക്കാട് മണ്ഡലത്തിൽ നടൻ രമേശ് പിഷാരടിയും മലമ്പുഴയിൽ എ. സുരേഷും സ്ഥാനാർത്ഥികളാകും. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാൻ അബ്ദുൾ റഷീദിനെയാണ് പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരും പെരുമ്പാവൂരും ഉൾപ്പെടെയുള്ള നിർണ്ണായക മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഇനിയും വൈകാനാണ് സാധ്യത.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348291/political-honesty-was-not-shown-sunny-m-kapikads-response-against-congress)