---
title: "ഏപ്രില്‍ 23ന് പ്രാദേശിക അവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു"
english_title: "On April 23rd Holiday declared for all educational institutions and government offices"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348277/on-april-23rd-holiday-declared-for-all-educational-institutions-and-government-offices"
published_at: "2026-03-17T18:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b9523365a47_holiday.jpg"
keywords: []
---

# ഏപ്രില്‍ 23ന് പ്രാദേശിക അവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം: ** മേജര്‍ വെള്ളായണി ദേവീ ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 23ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. നേമം, കല്ലിയൂര്‍, പള്ളിച്ചല്‍, ബാലരാമപുരം, വെങ്ങാനൂര്‍, തിരുവല്ലം എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് (തിരുവനന്തപുരം നഗരസഭയിലെ പ്രദേശങ്ങൾ ) ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

## Article Content

**തിരുവനന്തപുരം: ** മേജര്‍ വെള്ളായണി ദേവീ ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 23ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. നേമം, കല്ലിയൂര്‍, പള്ളിച്ചല്‍, ബാലരാമപുരം, വെങ്ങാനൂര്‍, തിരുവല്ലം എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് (തിരുവനന്തപുരം നഗരസഭയിലെ പ്രദേശങ്ങൾ ) ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി ബാധകമായിരിക്കും. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് ഈ അവധി ബാധകമായിരിക്കില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348277/on-april-23rd-holiday-declared-for-all-educational-institutions-and-government-offices)