---
title: " പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, ഫാത്തിമ തെഹ്‌ലിയ പേരാമ്പ്രയിൽ; മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു"
english_title: "Assembly elections, Muslim League announces candidate list"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348261/Assembly-elections-Muslim-League-announces-candidate-list-new"
published_at: "2026-03-17T16:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b9360075405_muslim_.jpg"
keywords: []
---

#  പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, ഫാത്തിമ തെഹ്‌ലിയ പേരാമ്പ്രയിൽ; മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

> **Lead Summary:** **മലപ്പുറം: **നിയമസഭ തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന മുതിർന്ന നേതാവ് എം കെ മുനീറിന് ഇത്തവണ സീറ്റില്ല. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാണ് ഇത്തവണ ജനവിധി തേടുക. വേങ്ങരയിൽ കെ എം ഷാജി ആയിരിക്കും സ്ഥാനാർത്ഥി. കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവാണ് ലീഗ് സ്ഥാനാർത്ഥി. ഫാത്തിമ തെഹ്‌ലിയ പേരാമ്പ്രയിൽ മത്സരിക്കും.

## Article Content

**മലപ്പുറം: **നിയമസഭ തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന മുതിർന്ന നേതാവ് എം കെ മുനീറിന് ഇത്തവണ സീറ്റില്ല. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാണ് ഇത്തവണ ജനവിധി തേടുക. വേങ്ങരയിൽ കെ എം ഷാജി ആയിരിക്കും സ്ഥാനാർത്ഥി. കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവാണ് ലീഗ് സ്ഥാനാർത്ഥി. ഫാത്തിമ തെഹ്‌ലിയ പേരാമ്പ്രയിൽ മത്സരിക്കും.

ജയന്തി രാജൻ കൂത്തുപറമ്പിലും റസാക്ക് മാസ്റ്റർ കുന്നമംഗലത്തും മഞ്ചേരിയിൽ റഹ്മത്തുള്ളയും മത്സരിക്കും. തിരൂരങ്ങാടിയിൽ അബ്ദുറബ്ബിന്റെ അനിയൻ അൻവർ നഹയാണ് കളത്തില്‍ ഇറങ്ങുക. തിരുവമ്പാടി വെച്ചുമാറില്ല. പൊതുസ്ഥാനാർത്ഥിയും ഇല്ല. സി കെ കാസിം മത്സരിക്കും. കുറ്റ്യാടിയില്‍ പാറക്കൽ അബ്ദുള്ളയും മഞ്ചേശ്വരത്ത് എ കെ എം അഷറഫും കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങളും മണ്ണാർക്കാട് എൻ ഷംസുദ്ദീനും കളമശ്ശേരിയില്‍ വി ഇ അബ്ദുൽ ഗഫൂറും മത്സരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348261/Assembly-elections-Muslim-League-announces-candidate-list-new)