---
title: "തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം; അന്വേഷണത്തിന് പ്രത്യേക സംഘം"
english_title: "Fire breaks out in emergency department of Thiruvananthapuram Medical College; special team to investigate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348255/fire-breaks-out-in-emergency-department-of-thiruvananthapuram-medical-college-special-team-to-investigate"
published_at: "2026-03-17T16:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b92ec117692_fire.jpg"
keywords: []
---

# തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം; അന്വേഷണത്തിന് പ്രത്യേക സംഘം

> **Lead Summary:** **തിരുവനന്തപുരം: **മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിൽ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ബയോമെഡിക്കൽ ടീം, ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ്, പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം എന്നിവർക്ക് ആണ് ചുമതല.

## Article Content

**തിരുവനന്തപുരം: **മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിൽ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ബയോമെഡിക്കൽ ടീം, ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ്, പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം എന്നിവർക്ക് ആണ് ചുമതല.

മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. തീപിടുത്തം ഉണ്ടായ സർജിക്കൽ ഐസിയു വാർഡ് പുനരാരംഭിക്കുക വിദഗ്ധസമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

തീപിടുത്തത്തിൽ രോഗികൾ സുരക്ഷിതർ ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 32 രോഗികളാണ് ഐസിയുവിൽ ഉണ്ടായിരുന്നത്. 32 രോഗികളെയും ഉടൻതന്നെ ഐസിയുവിൽ നിന്നും മാറ്റിയെന്നും ഡോക്ടർമാർ നഴ്സുമാർ ആരോഗ്യപ്രവർത്തകർ എല്ലാവരും കൃത്യമായി ഉടൻ പ്രവർത്തിച്ചുവെന്നും മന്ത്രി പറഞ്ഞു. ഐസിയുവിന്റെ മുകൾ നിലയിൽ നിന്നും രോഗികളെ മാറ്റാൻ ശ്രമിവെന്നും ഐസിയു പ്രവർത്തനം തുടരാം എന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348255/fire-breaks-out-in-emergency-department-of-thiruvananthapuram-medical-college-special-team-to-investigate)