---
title: "നടി വീണാ നായർ 20-20 യിൽ ചേർന്നു; ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയാകും"
english_title: "veena nair joins t20 party"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348241/veena-nair-joins-t20-party"
published_at: "2026-03-17T15:13:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b92267ceb05_veena_nair.jpg"
keywords: []
---

# നടി വീണാ നായർ 20-20 യിൽ ചേർന്നു; ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയാകും

> **Lead Summary:** **കൊച്ചി : ( **[www.truevisionnews.com]** )**നടി വീണാ നായർ ട്വന്റി20 സ്ഥാനാർഥി. ഏറ്റുമാനൂരിലാണ് വീണ മത്സരിക്കുക. കിഴക്കമ്പലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സാബു ജേക്കബാണ് വീണയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തിൽ വീണയും പങ്കെടുത്തു.

## Article Content

**കൊച്ചി : ( **[www.truevisionnews.com]** )**നടി വീണാ നായർ ട്വന്റി20 സ്ഥാനാർഥി. ഏറ്റുമാനൂരിലാണ് വീണ മത്സരിക്കുക. കിഴക്കമ്പലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സാബു ജേക്കബാണ് വീണയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തിൽ വീണയും പങ്കെടുത്തു.

2007ൽ സ്വാതി തിരുനാൾ കോളേജ് യൂണിയൻ എസ് എഫ് ഐ ചെയർപേഴ്സൺ ആയിരുന്നുവെന്ന് വീണാ നായർ പറഞ്ഞു. അഭിനയത്തിലേക്ക് ഇറങ്ങിയ ശേഷം പ്രത്യക്ഷമായല്ലെങ്കിലും സാമൂഹിക രംഗങ്ങളിൽ ഇടപെട്ടിരുന്നു. പാർട്ടി പിന്തുണ നൽകുമ്പോൾ ഇതുവരെ ചെയ്യുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പറ്റും. അതിനുള്ള നല്ല മാധ്യമമായാണ് ട്വന്റി 20യെ കാണുന്നതെന്നും വീണാ നായർ പറഞ്ഞു.

തൃക്കാക്കരയിൽ സംവിധായകൻ അഖിൽ മാരാർ സ്ഥാനാർഥിയാകും. തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയുമാണ് സ്ഥാനാർഥികൾ. അടൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ബാബു ദിവാകരൻ കുന്നത്തുനാട്ടിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വീണ നായരിലൂടെ എന്‍ഡിഎ മണ്ഡലം പിടിച്ചെടുക്കുമെന്ന് സാബു എം. ജേക്കബ് പറഞ്ഞു. ട്വന്റി20 പാര്‍ട്ടിയുടെ മുഴുവന്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയവും പൂര്‍ത്തിയായെന്നും അടുത്ത ദിവസം പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

ഏറ്റുമാനൂർ മുനിസിപ്പാലിറ്റി, അയ്മനം ഗ്രാമ പഞ്ചായത്ത്, അർപ്പൂക്കര ഗ്രാമ പഞ്ചായത്ത്, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്, കുമരകം ഗ്രാമ പഞ്ചായത്ത്, നീണ്ടൂർ ഗ്രാമ പഞ്ചായത്ത്, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് തുടങ്ങിയ പ്രദേശങ്ങൾ അടങ്ങുന്നതാണ് ഏറ്റുമാനൂർ നിയമസഭാ മണ്ഡലം. നിലവിൽ വിഎൻ വാസവനാണ് ഈ മണ്ഡലത്തിൽ നിന്ന് ജയിച്ചെത്തിയത്. വിഎൻ വാസവന് മുമ്പ് രണ്ട് ടേമിൽ സുരേഷ് കുറുപ്പ് ജയിച്ചിരുന്നു ഏറ്റുമാനൂരിൽ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 13,746 വോട്ടാണ് ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചിരുന്നത്. ലതിക സുഭാഷ് സ്വതന്ത്രയായി നിന്ന് 7,624 വോട്ട് പിടിച്ചു. ബിജെപി സ്ഥാനാർത്ഥിയായി നിന്നത് ടി.എൻ. ഹരികുമാറായിരുന്നു. വിഎൻ വാസവൻ 58,289 വോട്ട് നേടി ഒന്നാമതെത്തിയപ്പോൾ യുഡിഎഫിന്റെ പ്രിൻസ് ലൂക്കോസ് 43,986 വോട്ട് നേടി. 2016ലെ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാർത്ഥി കൂടുതൽ വോട്ടുകൾ നേടിയിരുന്നു. 27,540 വോട്ടാണ് ബിഡിജെഎസിന്റെ എ.ജി. തങ്കപ്പൻ നേടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348241/veena-nair-joins-t20-party)