---
title: "ഗോഡൗണിലേക്ക് വിളിച്ചുകൊണ്ടുപോയി കൊടും  ക്രൂരത; ഓഖ്‌ലയിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച മൂന്ന് ആൺകുട്ടികൾ അറസ്റ്റിൽ "
english_title: "Eight-year-old girl gang-raped; 12- and 13-year-old boys in custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348213/eight-year-old-girl-gang-raped-12-and-13-year-old-boys-in-custody-new-"
published_at: "2026-03-17T13:49:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b90fa04d89f_rape.jpg"
keywords: []
---

# ഗോഡൗണിലേക്ക് വിളിച്ചുകൊണ്ടുപോയി കൊടും  ക്രൂരത; ഓഖ്‌ലയിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച മൂന്ന് ആൺകുട്ടികൾ അറസ്റ്റിൽ 

> **Lead Summary:** **ന്യൂഡൽഹി: **രാജ്യതലസ്ഥാനത്തെ ഓഖ്‌ലയിൽ എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ അയൽവാസികളായ മൂന്ന് ആൺകുട്ടികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു.വീടിന് സമീപത്തെ ഗോഡൗണിലേക്ക് കൂട്ടിക്കൊണ്ടുപോയി തന്നെ മൂന്ന് പേരും ചേർന്ന് ഉപദ്രവിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി.

## Article Content

**ന്യൂഡൽഹി: **രാജ്യതലസ്ഥാനത്തെ ഓഖ്‌ലയിൽ എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ അയൽവാസികളായ മൂന്ന് ആൺകുട്ടികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു.വീടിന് സമീപത്തെ ഗോഡൗണിലേക്ക് കൂട്ടിക്കൊണ്ടുപോയി തന്നെ മൂന്ന് പേരും ചേർന്ന് ഉപദ്രവിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി.

പ്രതികളിൽ ഒരാൾക്ക് 12 വയസ്സും മറ്റ് രണ്ട് പേർക്ക് 13 വയസ്സുമാണ് പ്രായം. അക്രമികൾക്കിടയിൽ നിന്ന് രക്ഷപ്പെട്ടോടിയ പെൺകുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി.

 കേസിന്റെ ഗൗരവം കണക്കിലെടുത്ത് എല്ലാ നിയമ നടപടിക്രമങ്ങളും പൂർത്തിയാക്കി വരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം തുടർ നടപടികൾ സ്വീകരിക്കും. പെൺകുട്ടിയെ എയിംസിൽ വൈദ്യപരിശോധനക്ക് വിധേയയാക്കി. അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348213/eight-year-old-girl-gang-raped-12-and-13-year-old-boys-in-custody-new-)