---
title: "ഓറഞ്ചിനേക്കൾ വില ഓറഞ്ച് തൊലിക്കുണ്ട് !! തൊലികളയല്ലേ, ആയിരങ്ങൾ വിലയുള്ള ഫേസ്‌പാക്ക് തയ്യാറാക്കുന്നത് ഇങ്ങനെ"
english_title: "Benefits of Orange Peel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348194/benefits-of-orange-peel-NEW"
published_at: "2026-03-17T12:37:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8fe27b0a99_2.jpg"
keywords: []
---

# ഓറഞ്ചിനേക്കൾ വില ഓറഞ്ച് തൊലിക്കുണ്ട് !! തൊലികളയല്ലേ, ആയിരങ്ങൾ വിലയുള്ള ഫേസ്‌പാക്ക് തയ്യാറാക്കുന്നത് ഇങ്ങനെ

> **Lead Summary:** ഓറഞ്ച് കഴിച്ചിട്ട് ഓറഞ്ച് തൊലി നമ്മൾ പലപ്പോഴും വലിച്ചെറിയാറുണ്ടല്ലേ . എന്നാൽ ഓറഞ്ച് തൊലിയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടിപ്പോകും . ഇതിൽ വളരെ അധികം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് . ചർമ്മ സംരക്ഷണത്തിനും ആരോഗ്യത്തിനും , ഇത്‌ വളരെ ഉപകാരപ്രദമാണ് . ഓറഞ്ച് തൊലിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി , ആന്റിഓക്സിഡന്റ്സ് എന്നിവ ചർമത്തിന് തിളക്കവും മൃതുത്വവും നൽകുന്നു.ചർമ്മത്തിൽ അടിഞ്ഞുക്കൂടിയ അഴുക്കുകൾ , ബ്ലാക്ക് ഹെഡ്സ് , വൈറ്റ് ഹെഡ്സ് , മുഖക്കുരു , കറുത്തപാടുകൾ , എന്നിവ മാറ്റി മുഖകാന്തി വർധിപ്പിക്കുന്നു. കൂടാതെ പ്രതിരോധ ശേഷി വർധിപ്പിക്കാനും , ജീർണശേഷി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു .

## Article Content

ഓറഞ്ച് കഴിച്ചിട്ട് ഓറഞ്ച് തൊലി നമ്മൾ പലപ്പോഴും വലിച്ചെറിയാറുണ്ടല്ലേ . എന്നാൽ ഓറഞ്ച് തൊലിയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടിപ്പോകും . ഇതിൽ വളരെ അധികം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് . ചർമ്മ സംരക്ഷണത്തിനും ആരോഗ്യത്തിനും , ഇത്‌ വളരെ ഉപകാരപ്രദമാണ് . ഓറഞ്ച് തൊലിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി , ആന്റിഓക്സിഡന്റ്സ് എന്നിവ ചർമത്തിന് തിളക്കവും മൃതുത്വവും നൽകുന്നു.ചർമ്മത്തിൽ അടിഞ്ഞുക്കൂടിയ അഴുക്കുകൾ , ബ്ലാക്ക് ഹെഡ്സ് , വൈറ്റ് ഹെഡ്സ് , മുഖക്കുരു , കറുത്തപാടുകൾ , എന്നിവ മാറ്റി മുഖകാന്തി വർധിപ്പിക്കുന്നു. കൂടാതെ പ്രതിരോധ ശേഷി വർധിപ്പിക്കാനും , ജീർണശേഷി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു .

**ഓറഞ്ച് തൊലി ആയിരങ്ങൾ വിലയുള്ള നേച്ചുറൽ ഫേസ് പാക്ക് ആക്കി ഉപയോഗിക്കാം**

*ഉണക്കിയ ഓറഞ്ച് തൊലി പൊടിയും , 2 ടിസ്പൂൺ തൈരും ചേർത്ത് മുഖത്തു പുരട്ടാം . ഇത് മുഖത്തു അടിഞ്ഞുകൂടിയിരിക്കുന്ന ടാൻ അകറ്റാൻ സഹായിക്കുന്നു .

* ഓറഞ്ച് പൊടിയും തേനും ചേർത്ത് പുരട്ടാം . ഇത് ഡ്രൈ സ്കിന്നിന് ഉപകാരപ്രദമാണ് .

* ഓറഞ്ച് ജ്യൂസും , പൊടിയും മുൾട്ടാണിമിറ്റിയും ചേർത്ത് മുഖത്തു പുരട്ടി 10 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ് .

* ഓറഞ്ച് തൊലി പൊടിച്ചതും , പഞ്ചസാര , തേങ്ങാപ്പാൽ എന്നിവ മുഖത്തു തേച്ചു പിടിപ്പിച്ചു . 10 മിനിറ്റിനു ശേഷം കഴുകി കളയാം .

**ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നു**

തൊലിയിൽ ഉള്ള ഫ്ലാവോനോയ്ഡ്സ് കൊലെസ്റ്ററോൾ കുറക്കാൻ സഹായിക്കുകയും ഹൃദയം ആരോഗ്യത്തോടെ നിലനിർത്തുകയും ചെയുന്നു .

**ശ്വാസകോശത്തിന് സഹായകരം**

ഓറഞ്ച് തൊലി ചൂടുവെള്ളത്തിൽ ചേർത്ത് കുടിച്ചാൽ ചുമ , പണി എന്നിവക്ക് ആശ്വാസം ലഭിക്കും .

**ദുർഗന്ധം മാറ്റുന്നു**

വായിലെ ദുർഗന്ധം കുറയ്ക്കാൻ ഓറഞ്ച് തൊലി ഉണക്കി ഉപയോഗിക്കാം .

**പ്രതിരോധശേഷി വർധിപ്പിക്കുന്നു**

ഓറഞ്ച് തൊലിയിൽ ധാരാളം വിറ്റാമിൻ സി ഉണ്ട് . ഏത് ശരീരത്തിന്റെ ഇമ്യൂണിറ്റി കൂട്ടി രോഗങ്ങൾക്കെതിരെ പ്രതിരോധിക്കാൻ സഹായിക്കുന്നു .

**ജീർണ്ണശേഷി മെച്ചപ്പെടുത്തുന്നു **

തൊലിയിൽ ഉള്ള നാരുകൾ ജീർണ്ണം ശെരിയായി നടക്കാൻ സഹായിക്കുകയും വയറു വേദന , അമ്ലത എന്നിവ കുറക്കുകയും ചെയുന്നു .

**കൊഴുപ്പ് കുറക്കാൻ സഹായിക്കുന്നു**

ഓറഞ്ച് തൊലി മെറ്റാബോളിസം വർധിപ്പിച്ച് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു .

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348194/benefits-of-orange-peel-NEW)