---
title: "പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനം; ടികെ ഗോവിന്ദന്റേത് പാർലമെന്ററി മോഹമെന്ന് കെകെ രാഗേഷ്"
english_title: "KKRagesh says the party has decided on PKShyamala's candidacy;"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348190/kkragesh-says-the-party-has-decided-on-pkshyamalas-candidacy-new"
published_at: "2026-03-17T12:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8f872eea9f_ragesh.jpg"
keywords: []
---

# പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനം; ടികെ ഗോവിന്ദന്റേത് പാർലമെന്ററി മോഹമെന്ന് കെകെ രാഗേഷ്

> **Lead Summary:** **കണ്ണൂർ: ** പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി കൂട്ടായി എടുത്ത തീരുമാനമാണെന്നും അതിൽ ബന്ധുത്വത്തിന് സ്ഥാനമില്ലെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്.

## Article Content

**കണ്ണൂർ: ** പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി കൂട്ടായി എടുത്ത തീരുമാനമാണെന്നും അതിൽ ബന്ധുത്വത്തിന് സ്ഥാനമില്ലെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്.

പാർട്ടി വിട്ട ‍‍ടികെ ​ഗോവിന്ദന്റെ ആരോപണങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെകെ രാ​ഗേഷ്. സ്ഥാനാർത്ഥിത്വത്തിന്റെ അടിസ്ഥാനം ബന്ധുത്വം അല്ലെന്നും കെകെ രാ​ഗേഷ് കൂട്ടിച്ചേർത്തു. നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും സ്ഥാനാർത്ഥികളായിട്ടുണ്ട്.

സംഘടനാ പ്രവർത്തനം കൂടി പരി​ഗണിച്ചാണ് തീരുമാനം. പികെ ശ്യാമളക്ക് വിപുലമായ പ്രവർത്തനപരിചയമുണ്ട്. ടികെ ഗോവിന്ദനെതിരെ രൂക്ഷമായ ഭാഷയിലാണ് കെകെ രാഗേഷ് പ്രതികരിച്ചത്. സ്വന്തം പേര് സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത് ഗോവിന്ദൻ തന്നെയാണെന്നും അദ്ദേഹത്തിന് പാർലമെന്ററി പദവികളോടുള്ള അമിത താൽപ്പര്യമാണ് (പാർലമെന്ററി മോഹം) ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടി വിട്ടയാളുടെ വ്യക്തിപരമായ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ജില്ലാ സെക്രട്ടറി കൂട്ടിചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348190/kkragesh-says-the-party-has-decided-on-pkshyamalas-candidacy-new)