---
title: "അവധിയെടുത്തതിന് ശമ്പളം പിടിച്ചു; ബാങ്ക് മാനേജരെ വെടിവെച്ച് കൊന്ന് സുരക്ഷാ ജീവനക്കാരന്‍"
english_title: "Security guard shoots and kills bank manager after taking money from salary for taking leave"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348186/security-guard-shoots-and-kills-bank-manager-after-taking-money-from-salary-for-taking-leave-new"
published_at: "2026-03-17T11:57:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8f537e470a_crime.jpg"
keywords: []
---

# അവധിയെടുത്തതിന് ശമ്പളം പിടിച്ചു; ബാങ്ക് മാനേജരെ വെടിവെച്ച് കൊന്ന് സുരക്ഷാ ജീവനക്കാരന്‍

> **Lead Summary:** **ഗാസിയാബാദ്: **അവധിയെടുത്തതിന് ശമ്പളം വെട്ടിക്കുറച്ചതിൽ പ്രകോപിതനായ സുരക്ഷാ ജീവനക്കാരൻ ബാങ്ക് മാനേജറെ വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ ലോണിയിലുള്ള പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബാങ്ക് മാനേജർ അഭിഷേക് കുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുരക്ഷാ ജീവനക്കാരനായ രവീന്ദ്ര ഹൂഡയെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ഗാസിയാബാദ്: **അവധിയെടുത്തതിന് ശമ്പളം വെട്ടിക്കുറച്ചതിൽ പ്രകോപിതനായ സുരക്ഷാ ജീവനക്കാരൻ ബാങ്ക് മാനേജറെ വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ ലോണിയിലുള്ള പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബാങ്ക് മാനേജർ അഭിഷേക് കുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുരക്ഷാ ജീവനക്കാരനായ രവീന്ദ്ര ഹൂഡയെ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച ഉച്ചക്ക് ജീവനക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. 2018ല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചയാളാണ് രവീന്ദ്ര ഹൂഡ. ശേഷം ബാങ്കില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. ഇയാള്‍ മുന്‍കൂട്ടി അറിയിക്കാതെ അവധി എടുക്കുന്നത് മാനേജര്‍ പലപ്പോഴും ചോദ്യംചെയ്തിരുന്നു.

12,000 രൂപയാണ് തനിക്ക് ശമ്പളമായി ലഭിക്കുന്നതെന്നും അവധിയെടുത്താല്‍ ഇതില്‍ നിന്ന് 2000 മുതല്‍ 4000 രൂപ വരെ മാനേജര്‍ കുറവ് വരുത്താറുണ്ടെന്നും രവീന്ദ്ര ഹൂഡ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

വാക്കേറ്റത്തിന് അല്‍പസമയത്തിന് ശേഷം രവീന്ദ്ര ഹൂഡ തന്റെ തോക്കുമായി മാനേജരുടെ കാബിനിലേക്ക് കയറിച്ചെല്ലുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ജീവനക്കാരും ഉപഭോക്താക്കളും ബാങ്കിലുള്ളപ്പോഴായിരുന്നു അക്രമം. എന്നാല്‍, ആര്‍ക്കും ഇയാളെ തടയാന്‍ സാധിച്ചില്ല. പിന്നീട് നടത്തിയ തെരച്ചിലില്‍ ലോണിയിലെ ഒരു മദ്യക്കടയുടെ മുന്നില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348186/security-guard-shoots-and-kills-bank-manager-after-taking-money-from-salary-for-taking-leave-new)