---
title: "രണ്ടു വയസുകാരിയായ മകളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പിതാവ് ഫ്ലാറ്റിന്റെ 23-ാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി"
english_title: "Father commits suicide by jumping from 23rd floor of flat while holding his two year old daughter to his chest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348185/father-commits-suicide-by-jumping-from-23rd-floor-of-flat-while-holding-his-two-year-old-daughter-to-his-chest"
published_at: "2026-03-17T11:52:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8f3ed310ad_suicide.jpg"
keywords: []
---

# രണ്ടു വയസുകാരിയായ മകളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പിതാവ് ഫ്ലാറ്റിന്റെ 23-ാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി

> **Lead Summary:** **( **[www.truevisionnews.com]** ) ** രണ്ടു വയസുകാരിയായ മകളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പിതാവ് ഫ്ളാറ്റ് സമുച്ചയത്തിലെ 23ാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി. ഗുരുഗ്രാമിലാണ് സംഭവം. ഡല്‍ഹി നങ്ക്ലോയി സ്വദേശി രാഹുല്‍ വിജയനും മകള്‍ക്കുമാണ് ദാരുണാന്ത്യം സംഭവിച്ചത്. ടവര്‍ 9ല്‍ താമസിക്കുന്ന രാഹുല്‍ ടവര്‍ 5നു മുകളില്‍ കയറിയാണ് ജീവനൊടുക്കിയത്, ഇത് പൊലീസില്‍ ചില സംശയങ്ങളുയര്‍ത്തുന്നുണ്ടെന്നാണ് സൂചന. സെക്ടര്‍ 102ലെ ഹൗസിങ് സൊസൈറ്റി മേഖലയില്‍ ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം.

## Article Content

**( **[www.truevisionnews.com]** ) ** രണ്ടു വയസുകാരിയായ മകളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പിതാവ് ഫ്ളാറ്റ് സമുച്ചയത്തിലെ 23ാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി. ഗുരുഗ്രാമിലാണ് സംഭവം. ഡല്‍ഹി നങ്ക്ലോയി സ്വദേശി രാഹുല്‍ വിജയനും മകള്‍ക്കുമാണ് ദാരുണാന്ത്യം സംഭവിച്ചത്. ടവര്‍ 9ല്‍ താമസിക്കുന്ന രാഹുല്‍ ടവര്‍ 5നു മുകളില്‍ കയറിയാണ് ജീവനൊടുക്കിയത്, ഇത് പൊലീസില്‍ ചില സംശയങ്ങളുയര്‍ത്തുന്നുണ്ടെന്നാണ് സൂചന. സെക്ടര്‍ 102ലെ ഹൗസിങ് സൊസൈറ്റി മേഖലയില്‍ ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം.

കോവിഡ് ബാധിച്ച സമയത്ത് രാഹുലിന് ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു, ഇതിനു പിന്നാലെ ഇയാള്‍ വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. രാവിലെ ഭാര്യ നീതു ദാഹിയ വീട്ടില്‍ പാചകം ചെയ്യുന്നതിനിടെയാണ് രാഹുല്‍ മകള്‍ വാമികയേയും കൊണ്ട് സൊസൈറ്റി പാര്‍ക്കിലേക്ക് പോയത്. പിന്നീട് ടവര്‍ 5ന്‍റെ 23ാം നിലയിലേക്കെത്തി കുഞ്ഞിനേയും കൊണ്ട് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് നിലവില്‍ പൊലീസ് പറയുന്നത്.

ബഹളം കേട്ട് നീതു പുറത്തിറങ്ങി നോക്കിയപ്പോള്‍ താഴെ രക്തം തളം കെട്ടിക്കിടക്കുന്നതാണ് കണ്ടത്. 2014ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് 11വയസുള്ള മറ്റൊരു മകള്‍ കൂടിയുണ്ട്. രണ്ടു മാസം മുന്‍പാണ് ഇവര്‍ ഇവിടെ താമസമാക്കിയത്. കിരാരിയില്‍ ഒരു സ്വകാര്യ സ്കൂള്‍ നടത്തുകയാണ് രാഹുല്‍. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതില്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നു രാഹുലെന്ന് സഹോദരനും പൊലീസിനു മൊഴി നല്‍കി. കുടുംബത്തിന് പരാതിയില്ലെങ്കിലും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സബ് ഇന്‍സ്പെക്ടര്‍ ജഗ്മല്‍ സിങ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348185/father-commits-suicide-by-jumping-from-23rd-floor-of-flat-while-holding-his-two-year-old-daughter-to-his-chest)