സിപിഎമ്മിൽ വൻ പൊട്ടിത്തെറി; ടി.കെ. ഗോവിന്ദനെ പുറത്താക്കാൻ തീരുമാനം, തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കും!

2026-03-17T09:28:00 | By Krishnapriya S R

കണ്ണൂർ: (truevisionnews.com) സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിൽ പുകയുന്ന വിഭാഗീയതയും തർക്കങ്ങളും പരസ്യമായ വെല്ലുവിളികളിലേക്ക് നീങ്ങുന്നു. പാർട്ടിക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയ മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ഗോവിന്ദനെ പുറത്താക്കാൻ സംസ്ഥാന നേതൃത്വം കണ്ണൂർ ജില്ലാ ഘടകത്തിന് നിർദ്ദേശം നൽകി.

ആറ് പതിറ്റാണ്ടിലേറെ നീണ്ട പാർട്ടി ബന്ധം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച ടി.കെ. ഗോവിന്ദൻ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും യുഡിഎഫ് പിന്തുണച്ചാൽ സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയുള്ള തർക്കമാണ് പാർട്ടിയെ വെട്ടിലാക്കിയ ഈ പൊട്ടിത്തെറിക്ക് ആധാരം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മൂന്ന് തവണ പ്രതിനിധീകരിച്ച മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ഭാര്യ പി.കെ. ശ്യാമളയെത്തന്നെ സ്ഥാനാർത്ഥിയാക്കിയതിനെ ടി.കെ. ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു.

എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ നടന്ന യോഗങ്ങളിൽ വിമർശനം ഉയർന്നിട്ടും അത് അവഗണിച്ച് സ്വന്തം ഭാര്യയെത്തന്നെ സ്ഥാനാർത്ഥിയാക്കാൻ നേതാവ് തീരുമാനിക്കുന്നത് പാർട്ടിയിൽ കേട്ടുകേൾവിയില്ലാത്ത പ്രവണതയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു.

ഇത്തരം അനീതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എങ്ങനെ കൂട്ടുനിൽക്കുന്നു എന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിക്കുള്ളിലെ ഇരട്ടത്താപ്പുകളും സാമ്പത്തിക ആരോപണങ്ങളും അദ്ദേഹം വീണ്ടും ചർച്ചയാക്കി.

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ കുഞ്ഞികൃഷ്ണൻ ഉന്നയിച്ച കാര്യങ്ങളാണ് ശരിയെന്നും ആന്തൂരിലെ പ്രവാസി വ്യവസായ സാജന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി പി.കെ. ശ്യാമളയാണെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

പി.പി. ദിവ്യയോടും പി.കെ. ശ്യാമളയോടും പാർട്ടി കാണിക്കുന്നത് രണ്ട് നീതിയാണെന്നും പി. ജയരാജനെപ്പോലുള്ള ജനകീയ നേതാക്കളെ പാർട്ടി ബോധപൂർവ്വം ഒതുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ടി.കെ. ഗോവിന്ദന്റെ ഈ നീക്കം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജില്ലയിലെ സിപിഎമ്മിന് വലിയ തലവേദനയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

Content Highlight: Decision to expel TK Govindan from CPM

Next TV

Related Stories
കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 07:45 PM

കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തലശ്ശേരി കോടതി ഉത്തരവിനെ തുടർന്ന് ഡോ. എം.കെ. റാമിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ...

Read More >>
ശ്രീനിവാസന്‍ വധക്കേസ്: ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി സൗദിയില്‍ നിന്ന് അറസ്റ്റില്‍

Jul 23, 2026 07:33 PM

ശ്രീനിവാസന്‍ വധക്കേസ്: ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി സൗദിയില്‍ നിന്ന് അറസ്റ്റില്‍

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതി മുഹമ്മദ് അലിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദിയിലെ ജിദ്ദയില്‍ നിന്ന് പിടികൂടി. 2022ലെ കൊലപാതകത്തിലെ...

Read More >>
മെഴുകുതിരി ഒക്കെ നോക്കി വച്ചോ ...! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണ സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

Jul 23, 2026 07:16 PM

മെഴുകുതിരി ഒക്കെ നോക്കി വച്ചോ ...! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണ സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

മഴക്കുറവും ഉയർന്ന താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യത. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി കിട്ടാത്ത പക്ഷം...

Read More >>
adimage
'വെട്ടിയത് മഴു മറന്നിരുന്നു, വെട്ടേറ്റ മരം അത് മറന്നിരുന്നില്ല'; എഡിജിപി എംആർ അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രശംസിച്ച് എഡി തോമസ്

Jul 23, 2026 07:12 PM

'വെട്ടിയത് മഴു മറന്നിരുന്നു, വെട്ടേറ്റ മരം അത് മറന്നിരുന്നില്ല'; എഡിജിപി എംആർ അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രശംസിച്ച് എഡി തോമസ്

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ എഡിജിപി എംആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത നടപടിയെ പ്രശംസിച്ച് എഡി തോമസ് എംഎൽഎ. യുഡിഎഫ് സർക്കാർ...

Read More >>
ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ്; എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

Jul 23, 2026 06:13 PM

ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ്; എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

ആലപ്പുഴ രക്ഷാപ്രവർത്തന കേസിലെ പ്രതികളെ രക്ഷിക്കാൻ ഇടപെട്ടെന്ന എസ്ഐടി റിപ്പോർട്ടിനെ തുടർന്ന് എഡിജിപി എംആർ അജിത് കുമാറിനെ സർക്കാർ സസ്പെൻഡ്...

Read More >>
 ഇത് ആരുടെ പണി?  കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

Jul 23, 2026 05:55 PM

ഇത് ആരുടെ പണി? കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

കൊയിലാണ്ടി മുത്താമ്പി എംസിഎഫിൽ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ ചാക്കിൽ കെട്ടിയ പെരുമ്പാമ്പിനെ കണ്ടെത്തി. തലനാരിഴയ്ക്ക് കടിയേൽക്കാതെ...

Read More >>
Top Stories

adimage adimage
Entertainment News