---
title: "അതിദാരുണം ...: വടക്കാഞ്ചേരിയിൽ കിണറ്റിൽ വീണ മൂന്ന് വയസുകാരനായ മകനെ രക്ഷിക്കാൻ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു"
english_title: "A father drowned after jumping in to save his child who fell into a well in Vadakkancherry."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348125/a-father-drowned-after-jumping-in-to-save-his-child-who-fell-into-a-well-in-vadakkancherry"
published_at: "2026-03-17T07:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8b31ea8512_DEATH.jpg"
keywords: []
---

# അതിദാരുണം ...: വടക്കാഞ്ചേരിയിൽ കിണറ്റിൽ വീണ മൂന്ന് വയസുകാരനായ മകനെ രക്ഷിക്കാൻ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു

> **Lead Summary:** **പാലക്കാട് : (http**s://truevisionnews.com/) വടക്കാഞ്ചേരിയിൽ കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു. വാരിയത്ത് വളപ്പിൽ വീട്ടിൽ മാരാത്ത് കുന്ന് സ്വദേശി വിഷ്ണുവാണ് മരിച്ചത്.

## Article Content

**പാലക്കാട് : (http**s://truevisionnews.com/) വടക്കാഞ്ചേരിയിൽ കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു. വാരിയത്ത് വളപ്പിൽ വീട്ടിൽ മാരാത്ത് കുന്ന് സ്വദേശി വിഷ്ണുവാണ് മരിച്ചത്.

മൂന്ന് വയസുകാരനായ മകനെ അയൽവാസിയായ യുവാവ് കിണറ്റിൽ ചാടി രക്ഷപെടുത്തി. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം. കുട്ടിയെ തുടർ ചികിത്സക്കും നിരീക്ഷണത്തിനുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

വിഷ്ണുവിൻ്റെ മൃതദേഹം വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348125/a-father-drowned-after-jumping-in-to-save-his-child-who-fell-into-a-well-in-vadakkancherry)