---
title: "കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല;  എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്"
english_title: "Congress high command says MPs should not contest assembly elections"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348123/congress-high-command-says-mps-should-not-contest-assembly-elections"
published_at: "2026-03-17T07:13:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8b1e2ef10a_congress.jpg"
keywords: []
---

# കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല;  എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

> **Lead Summary:** **തിരുവനന്തപുരം: **നിയമസഭാ പോരാട്ടത്തിന് ഒരുങ്ങുന്ന യുഡിഎഫിനെ ഞെട്ടിച്ച് ഹൈക്കമാൻഡിന്റെ കർക്കശ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനം.

## Article Content

**തിരുവനന്തപുരം: **നിയമസഭാ പോരാട്ടത്തിന് ഒരുങ്ങുന്ന യുഡിഎഫിനെ ഞെട്ടിച്ച് ഹൈക്കമാൻഡിന്റെ കർക്കശ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനം.

കെ സുധാകരന്‍ ഉള്‍പ്പെടെ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച എംപിമാര്‍ക്ക് സീറ്റ് ലഭിക്കില്ല. ഇതോടെ മത്സരത്തിനൊരുങ്ങുന്ന കെ സുധാകരനെ അനുനയിപ്പിക്കല്‍ പാര്‍ട്ടിക്ക് മുന്നില്‍ പ്രതിസന്ധിയായി.

സുധാകരന് പുറമെ എം കെ രാഘന്‍, അടൂര്‍ പ്രകാശ് എന്നിവരും മത്സരസന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എംപിമാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് എത്തിയതോടെ കെ സുധാകരന്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്.

കണ്ണൂരില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ ഒരിഞ്ച് പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് കെ സുധാകരന്‍. അങ്ങനെയെങ്കില്‍ സുധാകരന്റെ അടുത്ത നീക്കം നിര്‍ണ്ണായകമാകും.

കോണ്‍ഗ്രസിന്റെ ആദ്യഘട്ടസ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. പലമണ്ഡലങ്ങളിലും ഭിന്നാഭിപ്രായമുണ്ട്. ആദ്യ ഘട്ട പട്ടിക വൈകാന്‍ കാരണം ഈ തര്‍ക്കമാണെന്നാണ് ലഭിക്കുന്ന വിവരം. 32 സ്ഥാനാര്‍ത്ഥികളെ ഇന്നും രണ്ടാം പട്ടിക ബുധനാഴ്ചയും പ്രഖ്യാപിക്കുമെന്നായിരുന്നു പുറത്തുവന്ന സൂചനകള്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348123/congress-high-command-says-mps-should-not-contest-assembly-elections)