---
title: "വന്ദനയ്ക്ക് നീതി ലഭിക്കുമോ? കൊല്ലത്ത് ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസ്; ഇന്ന് വിധി"
english_title: "DrVerdict today in the murder case of Vandana Das."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348120/drverdict-today-in-the-murder-case-of-vandana-das-new"
published_at: "2026-03-17T06:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8adb860d94_vanthanan.jpg"
keywords: []
---

# വന്ദനയ്ക്ക് നീതി ലഭിക്കുമോ? കൊല്ലത്ത് ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസ്; ഇന്ന് വിധി

> **Lead Summary:** **കൊല്ലം: **കൊല്ലത്ത് ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.

## Article Content

**കൊല്ലം: **കൊല്ലത്ത് ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.

പൊലീസ് ചികിത്സക്കായി കൊണ്ടുവന്ന പൂയപ്പള്ളി സ്വദേശി സന്ദീപാണ് കേസിലെ ഏക പ്രതി. എഴുപതിലധികം സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.

2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോ. വന്ദനദാസിനെ പ്രതി സന്ദീപ് കൊല്ലപ്പെട്ടത്. കാലിലെ മുറിവ് കെട്ടാനായി പോലീസുകാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രതി സന്ദീപ്, ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്ന സർജിക്കൽ കത്രിക ഉപയോഗിച്ച് വന്ദനയെ 11 തവണയാണ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിൽ പുറത്തുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ പ്രതി ആക്രമിച്ചു എന്നുമാണ് കേസ്. കൊല്ലം കുടവട്ടൂർ സ്വദേശിയും സ്കൂൾ അധ്യാപകനുമായിരുന്നു ജി. സന്ദീപ്. ലഹരിക്ക് അടിമപ്പെട്ട ഇയാൾ അക്രമാസക്തനായതിനെത്തുടർന്നാണ് പോലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.

പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും താൻ എന്താണ് ചെയ്യുന്നതെന്ന് ബോധ്യമില്ലാത്ത അവസ്ഥയിലായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, വിദഗ്ധ മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും ബോധപൂർവ്വമാണ് കൊലപാതകം നടത്തിയതെന്നും തെളിഞ്ഞു. ഇതോടെ പ്രതിഭാഗത്തിന്റെ ഈ വാദം ദുർബലമായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348120/drverdict-today-in-the-murder-case-of-vandana-das-new)